ഇ​ന്ത്യ​യെ വ​ഞ്ചി​ച്ച​വ​ര്‍​ക്ക് ലോ​ക​ത്തെ​വി​ടെ​യും ഒ​ളി​ക്കാ​നാ​വി​ല്ല: ജെ​യ്റ്റ്ലി


ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​യെ ച​തി​ച്ച​വ​ര്‍ ആ​ര്‍​ക്കും ലോ​ക​ത്തെ​വി​ടെ​യും ഒ​ളി​ക്കാ​നോ ര​ക്ഷ​പെ​ടാ​നോ സാ​ധി​ക്കി​ല്ലെ​ന്നു ധ​ന​മ​ന്ത്രി അ​രു​ണ്‍ ജെ​യ്റ്റ്ലി. മോ​ദി സ​ര്‍​ക്കാ​ര്‍ ഭ​ര​ണ​ത്തി​ല്‍ സ​ത്യ​സ​ന്ധ​ത​യു​ടെ സം​സ്കാ​രം കൊ​ണ്ടു​വ​ന്ന​തി​നാ​ല്‍ ഇ​ന്ത്യ​യെ ച​തി​ച്ച​വ​ര്‍​ക്ക് ലോ​ക​ത്തെ​വി​ടെ​യും ഒ​ളി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.


അ​ഗ​സ്ത വെ​സ്റ്റ്‌​ലാ​ന്‍​ഡ് വി​വി​ഐ​പി ഹെ​ലി​കോ​പ്റ്റ​ര്‍ അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ട​നി​ല​ക്കാ​രാ​യ രാ​ജീ​വ് സ​ക്സേ​ന​യും ദീ​പ​ക് ത​ല്‍​വാ​റി​നെ​യും യു​എ ഇ​യി​ല്‍​നി​ന്നും ഇ​ന്ത്യ​യി​ലെ​ത്തി​ച്ച​തി​നെ പ​രാ​മ​ര്‍​ശി​ച്ചാ​യി​രു​ന്നു ജെ​യ്റ്റ്ലി​യു​ടെ അ​വ​കാ​ശ​വാ​ദം. യു​എ​സി​ല്‍ ചി​കി​ത്സ​യി​ലു​ള്ള ജെ​യ്റ്റ്ലി ട്വി​റ്റ​റി​ലാ​ണ് പ്ര​തി​ക​ര​ണം ന​ട​ത്തി​യ​ത്.


യു​പി​എ സ​ര്‍​ക്കാ​രി​ന്‍റെ അ​സ്ഥി​കൂ​ട​ങ്ങ​ള്‍ ത​ക​ര്‍​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. പ്ര​തി​രോ​ധ മേ​ഖ​ല‍​യ്ക്കാ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങു​ന്ന​തി​നെ​ല്ലാം ഇ​ട​നി​ല​ക്കാ​രു​ടെ ആ​വ​ശ്യം എ​ന്താ​യി​രു​ന്നു? പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി സ​ത്യ​സ​ന്ധ​നാ​യി​രു​ന്ന​തി​നാ​ല്‍, അ​ദ്ദേ​ഹം ഭ​ര​ണ​ത്തി​ല്‍ സ​ത്യ​സ​ന്ധ​ത​യു​ടെ സം​സ്കാ​രം കൊ​ണ്ടു​വ​ന്ന​തി​നാ​ല്‍ ആ​ര്‍​ക്കും ഇ​ന്ത്യ​യെ വ​ഞ്ചി​ച്ച്‌ ര​ക്ഷ​പെ​ടാ​ന്‍ ക​ഴി​യി​ല്ല- ജെ​യ്റ്റ്ലി ട്വി​റ്റ​റി​ല്‍ പ​റ​ഞ്ഞു.

3600 കോ​ടി രൂ​പ​യു​ടെ അ​ഗ​സ്ത വെ​സ്റ്റ്‌​ലാ​ന്‍​ഡ് വി​വി​ഐ​പി ഹെ​ലി​കോ​പ്റ്റ​ര്‍ അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​എ​ഇ സു​ര​ക്ഷാ​സേ​ന ക​ഴി​ഞ്ഞ ദി​വ​സം ഇ​ട​നി ല​ക്കാ​രാ​യ രാ​ജീ​വ് സ​ക്സേ​ന​യേ​യും ദീ​പ​ക് ത​ല്‍​വാ​റി​നെ​യും അ​റ​സ്റ്റ് ചെ​യ്ത് ഇ​ന്ത്യ​ക്കു കൈ​മാ​റി​യി​രു​ന്നു. മു​ഖ്യ ഇ​ട​നി​ല​ക്കാ​ര​നാ​യ ക്രി​സ്റ്റ്യ​ന്‍ മി​ഷേ​ലി​നെ ക ​ഴി​ഞ്ഞ​മാ​സ​മാ​ണ് യു​എ​ഇ ഇ​ന്ത്യ​ക്കു കൈ​മാ​റി​യ​ത്.



Sharing is Caring