ശബരിമല പ്ര​ക്ഷോ​ഭ​ത്തെ ആര്‍എസ്‌എസ് പി​ന്തു​ണ​യ്ക്കു​ന്നു: മോഹന്‍ ഭാഗവത്

ല​ക്നോ: കോ​ട​തി ഉ​ത്ത​ര​വു​കൊ​ണ്ട് ശ​ബ​രി​മ​ല വി​ശ്വാ​സി​ക​ളെ കേ​ര​ള സ​ര്‍​ക്കാ​ര്‍ അ​ടി​ച്ച​മ​ര്‍​ത്തു​ക​യാ​ണെ​ന്ന് ആ​ര്‍​എ​സ്‌എ​സ് ത​ല​വ​ന്‍ മോ​ഹ​ന്‍ ഭാ​ഗ​വ​ത്. ഇ​ത് ഹി​ന്ദു​സ​മൂ​ഹ​ത്തെ ആ​കെ അ​സ്വ​സ്ഥ​മാ​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​യാ​ഗ്‌​രാ​ജി​ല്‍ കും​ഭ​മേ​ള​യോ​ട​നു​ബ​ന്ധി​ച്ച്‌ വി​എ​ച്ച്‌പി സം​ഘ​ടി​പ്പി​ച്ച ധ​ര്‍​മ സ​ന്‍​സാ​ദി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ശ​ബ​രി​മ​ല​യി​ല്‍ പ്രാ​യ​ഭേ​ദ​മ​ന്യേ എ​ല്ലാ സ്ത്രീ​ക​ളേ​യും പ്ര​വേ​ശി​പ്പി​ക്കാ​മെ​ന്നു​ള്ള സു​പ്രീം കോ​ട​തി വി​ധി ഹി​ന്ദു​ക്ക​ളു​ടെ വി​കാ​രം മാ​നി​ക്കാ​തെ​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​യ്യ​പ്പ ഭ​ക്ത​ര്‍ എ​ന്ന നി​ല​യി​ല​ല്ല, കോ​ട​തി​യി​ലെ പ​രാ​തി​ക്കാ​ര്‍ എ​ന്ന നി​ല​യി​ല്‍ ഹി​ന്ദു സ​മൂ​ഹ​ത്തി​ന്‍റെ പ്ര​ക്ഷോ​ഭ​ത്തെ ത​ങ്ങ​ള്‍ പി​ന്തു​ണ​യ്ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഹി​ന്ദു സ​മൂ​ഹ​ത്തെ വി​ഭ​ജി​ക്കാ​ന്‍ നി​ര​വ​ധി നീ​ക്ക​ങ്ങ​ള്‍ ന​ട​ക്കു​ന്നു​ണ്ട്. മ​ത ന​വോ​ത്ഥാ​ന​ത്തി​ലൂ​ടെ ഹി​ന്ദു സ​മൂ​ഹം ഒ​ന്നാ​കേ​ണ്ട​തി​ന്‍റെ മ​ണി​ക്കൂ​റു​ക​ളാ​ണി​തെ​ന്നും ആ​ര്‍​എ​സ്‌എ​സ് ത​ല​വ​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *