ഇ​ന്ത്യ​ന്‍ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍​ക്ക് പു​തി​യ മേ​ധാ​വി​ക​ള്‍


ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​ന്‍ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍​ക്ക് പു​തി​യ ത​ല​വ​ന്മാ​രെ നി​യ​മി​ച്ചു. അ​ര​വി​ന്ദ് കു​മാ​ര്‍ ഇ​ന്‍റ​ലി​ജ​ന്‍​സ് വി​ഭാ​ഗ​ത്തി​ന്‍റെ​യും സാ​മ​ന്ത് ഗോ​യ​ല്‍ റോ​യു​ടെ​യും മേ​ധാ​വി​ക​ളാ​കു​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.


പാ​ക്കി​സ്ഥാ​നി​ലെ ബാ​ലാ​ക്കോ​ട്ട് ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ന്‍റെ മു​ഖ്യ ആ​സൂ​ത്ര​ക​നാ​യി​രു​ന്നു സാ​മ​ന്ത് ഗോ​യ​ല്‍. 1984 ബാ​ച്ച്‌ ഐ​പി​എ​സ് ഓ​ഫീ​സ​റാ​ണ് അ​ദ്ദേ​ഹം. വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല്‍ നി​ര​വ​ധി ര​ഹ​സ്യ നീ​ക്ക​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം കൊ​ടു​ത്ത ഓ​ഫീ​സ​റു​മാ​യിരുന്നു.


ഇ​ന്‍റ​ലി​ജ​ന്‍​സ് ബ്യൂ​റോ​യി​ല്‍ കാ​ഷ്മീ​രി​ന്‍റെ ചു​മ​ത​ല​യു​ള്ള സ്പെ​ഷ​ല്‍ ഡ​യ​റ​ക്ട​റാ​യി​രു​ന്നു അ​ര​വി​ന്ദ് കു​മാ​ര്‍. 1986 ബാ​ച്ച്‌ ഐ​പി​എ​സ് ഓ​ഫീ​സ​റാ​ണ് അ​ദ്ദേ​ഹം.



Sharing is Caring