ഇസ്രയേല്‍ മുന്‍ പ്രസിഡന്റ് ഷിമോണ്‍ പെരസ് അന്തരിച്ചു


ഇസ്രയേല്‍ മുന്‍ പ്രസിഡന്റ് ഷിമോണ്‍ പെരസ് (93) അന്തരിച്ചു. സമാധാനത്തിനുള്ള നൊബേല്‍ സമ്മാന ജേതാവാണ്. രണ്ടു തവണ ഇസ്രയേലിന്റെ പ്രധാനമന്ത്രിയുമായിട്ടുണ്ട്. രണ്ടാഴ്ച മുന്‍പുണ്ടായ പക്ഷാഘാതത്തെത്തുടര്‍ന്ന് ചികില്‍സയിലായിരുന്നു. ആരോഗ്യനിലയില്‍ പുരോഗതി കണ്ടിരുന്നെങ്കിലും ഇന്നലെയോടെ പെട്ടെന്നു സ്ഥിതി വഷളാവുകയായിരുന്നു.
1948ല്‍ ഇസ്രയേല്‍ രാജ്യം സ്ഥാപിക്കപ്പെട്ട സമയത്ത് ജീവിച്ചിരുന്ന രാഷ്ട്രീയക്കാരുടെ തലമുറയിലെ അവസാന കണ്ണിയില്‍പ്പെട്ടയാളായിരുന്നു പെരസ്. പലസ്തീനുമായുള്ള സമാധാനശ്രമങ്ങളുടെ പേരില്‍ 1994ലാണ് നൊബേല്‍ സമ്മാനത്തിന് അര്‍ഹനായത്. ഇസ്രയേലിന്റെ രഹസ്യ ആണവ പദ്ധതിയുടെ ശില്‍പ്പിയുമായിരുന്നു പെരസ്.




Sharing is Caring