വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ കുറ്റാരോപിതരായ രണ്ട് മുതിര്‍ന്ന പൊലീസ് ഓഫീസര്‍മാരെ സുപ്രീം കോടതി സര്‍വ്വീസില്‍ നിന്നും നീക്കി. എന്‍ കെ ആമിന്‍, തരുണ്‍ ബയോട്ട് എന്നിവരെയാണ് സര്‍വ്വീസില്‍ നിന്നും നീക്കിയത്. സര്‍വ്വീസില്‍ നിന്നും വിരമിച്ച ഇരുവരെയും ഒരു വര്‍ഷത്തെ കരാറിലാണ് ഗുജറാത്ത് സര്‍ക്കാര്‍ വീണ്ടും നിയമിച്ചത്. മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ രാഹുല്‍ ശര്‍മ്മ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ഗുജറാത്ത് ഹൈക്കോടതി ഹര്‍ജി തള്ളിയതിനെതിരെയാണ് ഇയാള്‍ സുപ്രീം കോടതിയെ സമീപിച്ചത്.
തപി ജില്ലാ പൊലീസ് സുപ്രണ്ടായാണ് കഴിഞ്ഞ ഓഗസ്തില്‍ വിരമിച്ച ആമിനെ നിയമിച്ചത്. റെയില്‍വ്വേ പൊലീസില്‍ ഡപ്യൂട്ടി സൂപ്രണ്ടായാണ് ബാരോട്ടിന്റെ നിയമനം. ഇരുവരും ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വിചാരണ നേരിട്ടവരാണ്. ആമിന്‍ സൊഹ്‌റാബുദ്ധീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിലും വിചാരണ നേരിടുന്നുണ്ട്. വ്യാജ ഏറ്റുമുട്ടല്‍ കേസിന്റ അടിസ്ഥാനത്തില്‍ ഇരുവരെയും പിരിച്ചുവിടണമെന്ന് ജെ എസ് കെഹാര്‍ ഡിവൈ ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന ബെഞ്ചാണ് എന്നിവരടങ്ങുന്ന ബെഞ്ചിന്റെതാണ് ഉത്തരവ്. ആമിന്‍ രണ്ട് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വിചാരണ നേരിടുന്ന ഉദ്യോഗസ്ഥനാണെന്നും അദ്ദേഹത്തിന്റെ എട്ട് വര്‍ഷത്തോളമുളള ജുഡീഷ്യല്‍ കസ്റ്റഡി പൂര്‍ത്തിയായതിന് തൊട്ടു പിന്നാലെയാണ് സൂപ്രണ്ട് ആയി നിയമിച്ചതെന്നും രാഹുല്‍ ശര്‍മ്മ ഹര്‍ജിയില്‍ ചൂണ്ടികാട്ടിയിരുന്നു. തരുണ്‍ ബാരോട്ടും മൂന്നു വര്‍ഷത്തോളം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞിരുന്നതാണ്.

ഉദ്യോഗസ്ഥരുടെ സര്‍വ്വീസ് ട്രാക്ക് പരിശോധിക്കാതെയാണ് ഇരുവര്‍ക്കും പുനര്‍ നിയമനം നല്‍കിയത്. ഇത് ചട്ടലംഘനമാണെന്നുും പൊതു വിശ്യാസ്യതയെ തകര്‍ക്കുന്നതാണെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. ഇത് ശരിവെച്ചാണ് സുപ്രീം കോടതി നിയമനം റദ്ദാക്കിയത്.
2004 ലാണ് ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകം നടന്നത്. അഹമ്മദാബാദിനടുത്ത് വെച്ച്ാണ് ഇസ്രത്ത് ജഹാനടക്കം നാല് പേരെ പൊലീസ് വെടിവെച്ച് കൊന്നത്. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോഡിയെ വധിക്കാന്‍ പദ്ധതിയിട്ടെന്നാരോപിച്ചായിരുന്നു ആക്രമണം.













