ന്യൂഡല്‍ഹി: ഇറ്റാലിയന്‍ പ്രധാനമന്ത്രി ജുസെപ്പെ കോണ്‍ടി ഇന്ന് ഇന്ത്യയിലെത്തും. ഏകദിന സന്ദര്‍ശനത്തിനായാണ് അദ്ദേഹം ഇന്ത്യലില്‍ എത്തുന്നത്. പ്രധാനമന്ത്രിയായി അധികാരമേറ്റശേഷം ജുസെപ്പെയുടെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്. ജുസപ്പെ ഡല്‍ഹിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും.
ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര സഹകരണം കൂടുതല്‍ ശക്തമാക്കാന്‍ സന്ദര്‍ശനം നിര്‍ണായകമാകും. അതേസമയം സയന്‍സ് ആന്‍ഡ് ടെക്നോളജി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഇന്ത്യ, ഇറ്റലി ടെക്നോളജി ഉച്ചകോടിയുടെ 24ാം എഡീഷനിലും ജുസെപ്പെ പങ്കെടുക്കും.













