ഇറാനില്‍ ആരോഗ്യകേന്ദ്രത്തില്‍ സ്‌ഫോടനം; 19 മരണം


ടെഹ്‌റാന്‍: ഇറാനില്‍ ഒരു ആരോഗ്യകേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തിലും അഗ്നിബാധയിലും 19 പേര്‍ മരിച്ചു. നാല് സ്ത്രീകളും മരിച്ചവരില്‍ പെടുന്നു. വാതക ചോര്‍ച്ചയാണ് സ്‌ഫോടനത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം.


ക്ലിനിക്കിലെ സെമി ബേസ്‌മെന്റില്‍ സൂക്ഷിച്ചിരുന്ന ഓക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.




Sharing is Caring