ഇമ്രാന്‍ താഹിറിനെതിരെ വംശീയാധിക്ഷേപം


ജോഹാനനസ്ബര്‍ഗില്‍ ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ഏകദിനത്തിനിടെ ദക്ഷിണാഫ്രിക്കന്‍ താരം ഇമ്രാന്‍ താഹിറിനെതിരെ വംശീയാധിക്ഷേപം. താരം സ്റ്റേഡിയത്തിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥരോട് സംഭവം റിപ്പോര്‍ട്ട് ചെയ്ത ശേഷം കളി കാണാനെത്തിയ ആ വ്യക്തിയെ സ്റ്റേഡിയത്തില്‍ നിന്ന് പുറത്താക്കുകയായിരുന്നു. സംഭവത്തെ കുറിച്ച്‌ ക്രിക്കറ്റ് സൗത്താഫ്രിക്ക അന്വേഷണത്തിനു ഉത്തരവിട്ടിട്ടുണ്ട്.മുമ്പും പല തവണ താഹിറിനു സമാനമായ അനുഭവം നേരിടേണ്ടി വന്നിട്ടുണ്ട്.




Sharing is Caring