ഇന്‍ഡോറിലേക്കുള്ള യാത്രക്കാരനെ ഇന്‍ഡിഗോ എത്തിച്ചത് നാഗ്പൂരില്‍


ഇന്‍ഡോറിലേക്ക് പോവേണ്ടിയിരുന്ന യാത്രക്കാരനെ ഇന്‍ഡിഗോ വിമാനം എത്തിച്ചത് നാഗ്പൂരില്‍. ബോര്‍ഡിംഗ് സമയത്ത് വിമാനം മാറി യാത്രക്കാരനെ കയറ്റിയ സുരക്ഷാ ജീവനക്കാരന്റെ നടപടിയാണ് ഇന്‍ഡിഗോയ്ക്ക് വിനയായത്.


‘ഇന്‍ഡോറിലേക്ക് ആണ് യാത്രക്കാരന് പോവേണ്ടിയിരുന്നത്. ചെക് ഇന്‍ സമയത്ത് ഇന്‍ഡോറിലേക്ക് പോവാനുള്ള ബോര്‍ഡിംഗ് പാസാണ് അയാള്‍ക്ക് ലഭിച്ചതും. എന്നാല്‍, എങ്ങനെയോ അയാള്‍ നാഗ്പൂരിലേക്കുള്ള വിമാനത്തില്‍ എത്തിപ്പെടുകയായിരുന്നു’. ഇന്‍ഡിഗോ പ്രസ്താവനയില്‍ പറഞ്ഞു. ജീവനക്കാരന്റെ അബദ്ധം മൂലം യാത്രക്കാരനുണ്ടായ ബുദ്ധിമുട്ടില്‍ ഖേദിക്കുന്നതായും ഇന്‍ഡിഗോ അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.


സംഭവത്തില്‍ വിശദമായ അന്വേഷണത്തിനും ഇന്‍ഡിഗോ ഉത്തരവിട്ടു. അന്വേഷണം പൂര്‍ത്തിയാവുന്നതു വരെ മൂന്ന് സുരക്ഷാ ജീവനക്കാരെ ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.



Sharing is Caring