ഇന്ന് വിജയദശമി; ആദ്യാക്ഷരം നുകര്‍ന്ന് കുരുന്നുകള്‍


വിജയദശമി ദിനത്തോടനുബന്ധിച്ചുള്ള വിദ്യാരംഭ ചടങ്ങുകള്‍ വിവിധ ക്ഷേത്രങ്ങളില്‍ ആരംഭിച്ചു. രാവിലെ മുതല്‍ വന്‍ ഭക്തജനത്തിരക്കാണ് ക്ഷേത്രങ്ങളിലെല്ലാം ഉള്ളത്. കൊല്ലൂര്‍ മൂകാംബികാ ദേവീ ക്ഷേത്രത്തിലെ വിദ്യാരംഭ ചടങ്ങുകള്‍ക്ക് എത്തിയിട്ടുള്ളത് പതിനായിരങ്ങളാണ്. ഹരിശ്രീ ഗണപതയേ നമഃ. എന്നെഴുതി കുരുന്നുകള്‍ ഇന്ന് അറിവിന്റെ ലോകത്തേക്ക് പിച്ചവെക്കും.


പ്രമുഖ ക്ഷേത്രങ്ങളായ ചോറ്റാനിക്കരയിലും പറവൂര്‍ ദക്ഷിണ മൂകാംബിയിലും വിദ്യാരംഭത്തിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. കോട്ടയത്തുള്ള പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രത്തില്‍ സരസ്വതീ നടയ്‌ക്കു സമീപം പ്രത്യേക എഴുത്തിനിരുത്തല്‍ മണ്ഡപം ഒരുക്കിയാണ് ചടങ്ങുകള്‍ പുരോഗമിക്കുന്നത്. ഭാഷാപിതാവിന്റെ നാടായ തിരൂര്‍ തുഞ്ചന്‍ പറമ്പിലും ഇന്ന് കുരുന്നുകള്‍ ആദ്യാക്ഷരം കുറിക്കും.




Sharing is Caring