ഔദ്യോഗിക ആവശ്യത്തിന് സ്വകാര്യവിമാനം വാടകയ്ക്ക് എടുത്തത് വിവാദമായതിനെ തുടര്‍ന്ന് യു.എസ് ആരോഗ്യസെക്രട്ടറി ടോം പ്രൈസ് രാജിവച്ചു. കഴിഞ്ഞ മെയ് മുതലാണ് ഇദ്ദേഹം ഔദ്യോഗിക കാര്യങ്ങള്‍ക്കായി സ്വകാര്യ വിമാനയാത്ര നടത്തിയത്. 26 തവണയാണ് ഇദ്ദേഹം സ്വകാര്യവിമാന യാത്ര നടത്തിയത്.
വിമാനയാത്രയ്ക്കായി നാലുലക്ഷം ഡോളര്‍ (2.61 കോടി രൂപ) ആണ് ചെലവായത്. ഇത്രയധികം തുക ചെലവിട്ടതില്‍ ട്രംപ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതോടെ പ്രൈസ് ക്ഷമ പറഞ്ഞെങ്കിലും ആരോപണങ്ങള്‍ ശക്തമായി ഉയര്‍ന്നു.ഇതോടെയാണ് ഇദ്ദേഹം രാജിക്കത്ത് നല്‍കിയത്. രാജി പ്രസിഡന്റ് ട്രംപ് സ്വീകരിച്ചു. ഡോണ്‍ ജെ. റൈറ്റിനെ താല്‍ക്കാലിക ആരോഗ്യ സെക്രട്ടറിയായി നിയമിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു.