ഇന്ന് മുതല്‍ എ.ടി.എമ്മുകളില്‍ നിന്ന് 4500 രൂപ പിന്‍വലിക്കാം


നോട്ട് നിരോധനത്തോടെ പണം പിന്‍വലിക്കുന്നതിനായി റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഭാഗികമായി പിന്‍വലിച്ചു. ഇന്ന് മുതല്‍ എ.ടി.എമ്മുകളില്‍ നിന്ന് പ്രതിദിനം 4,500 രൂപ പിന്‍വലിക്കാം.
വെള്ളിയാഴ്ചയാണ് പ്രതിദിനം പിന്‍വലിക്കാവുന്ന പണത്തിന്റെ പരിധി 2,500 രൂപയില്‍ നിന്ന് 4,500 രൂപയായി ഉയര്‍ത്തിയത്. ഇന്ന് ബാങ്ക് അവധിയും ഒന്നാം തീയതിയും ആയതിനാല്‍ എടിഎമ്മുകള്‍ക്ക് മുന്നിലെ വരി നീളും.
അതിനിടെ ബാങ്കുകള്‍ വായ്പ പലിശ നിരക്ക് കൂറയ്ക്കുമോയെന്നാണ് ഇനി അറിയേണ്ടത്. നോട്ട് അസാധുവാക്കിയതിന് ശേഷമുള്ള സ്ഥിതിഗതികള്‍ വിലയിരുത്തി ബാങ്ക് മേധാവികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ദില്ലിയില്‍ യോഗം ചേര്‍ന്നിരുന്നു.




Sharing is Caring