ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്ബരയിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് ഇംഗ്ലണ്ട് ഓഫ് സ്പിന്നർ ഷോയിബ് ബഷീർ പുറത്തായി.ലോർഡ്‌സില്‍ നടന്ന മൂന്നാം ടെസ്റ്റില്‍, ഇംഗ്ലണ്ട് 22 റണ്‍സിന് വിജയിച്ച മത്സരത്തിനിടെ പന്തെറിയാത്ത കൈക്ക് പൊട്ടലുണ്ടായതിനെ തുടർന്നാണ് താരം പുറത്താകുന്നത്.
മൂന്നാം ദിനമാണ് ബഷീറിന് പരിക്കേറ്റത്. രവീന്ദ്ര ജഡേജയുടെ ഒരു ഷോട്ട് തടുക്കാൻ ശ്രമിക്കുന്നതിനിടെ പന്ത് അദ്ദേഹത്തിന്റെ ഇടത് കയ്യില്‍ തട്ടുകയായിരുന്നു. ഉടൻതന്നെ ഓവറിനിടെ അദ്ദേഹത്തിന് കളം വിടേണ്ടി വന്നു. പിന്നീട് നടത്തിയ സ്കാനില്‍ പൊട്ടല്‍ സ്ഥിരീകരിച്ചു.

എന്നാല്‍ ഈ തിരിച്ചടി ഉണ്ടായിട്ടും, ബഷീർ ധൈര്യപൂർവ്വം ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സില്‍ ബാറ്റ് ചെയ്യാനും അവസാന ദിനം ആറ് ഓവറുകള്‍ എറിയാനും മടങ്ങിയെത്തി. മുഹമ്മദ് സിറാജിനെ പുറത്താക്കി ഇംഗ്ലണ്ടിന് നാടകീയ വിജയം നേടിക്കൊടുക്കാനും ബഷീറിനായി.













