ഇന്ത്യയെ മറികടന്ന് ഇംഗ്ലണ്ട് ഏകദിന റാങ്കിംഗില്‍ ഒന്നാമത്


ഏറ്റവും പുതിയ ഏകദിന റാങ്കിംഗില്‍ 125 പോയിന്റുമായി ഇംഗ്ലണ്ട് ഒന്നാമത്. ഇന്ത്യ 122 പോയിന്റുമായി ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്. 2015ല്‍ ലോകകപ്പില്‍ നിന്ന് ആദ്യ റൗണ്ടില്‍ പുറത്തായ ശേഷം ഓയിന്‍ മോര്‍ഗന്റെ കീഴില്‍ ഇംഗ്ലണ്ട് പുതു ചരിത്രം കുറിക്കുകയാണ്. 2013നു ശേഷം ഇതാദ്യമായാണ് ഇംഗ്ലണ്ട് ഒന്നാം സ്ഥാനത്ത് എത്തുന്നത്. 41 ഏകദിനങ്ങളാണ് 63 മത്സരങ്ങളില്‍ ഇംഗ്ലണ്ട് ഈ കാലയളവില്‍ ജയിച്ചത്.


8 പോയിന്റുകളാണ് ഇംഗ്ലണ്ട് പുതിയ റാങ്കിംഗില്‍ നേടിയത്. 122 പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് ഒരു പോയിന്റ് കൈമോശം വന്നു. ദക്ഷിണാഫ്രിക്കയാണ് മൂന്നാം സ്ഥാനത്ത്. ന്യൂസിലാണ്ട്, ഓസ്ട്രേലിയ എന്നീ ടീമുകള്‍ ആദ്യ അഞ്ച് സ്ഥാനങ്ങള്‍ പൂര്‍ത്തിയാക്കുന്നു.




Sharing is Caring