ഇന്ത്യയുടെ പാത പിന്‍തുടര്‍ന്ന് ബഹിരാകാശത്തേക്ക് മനുഷ്യനെ അയയ്ക്കാനൊരുങ്ങി പാകിസ്ഥാന്‍


ഇസ്ലാമാബാദ്: ബഹിരാകാശത്തേക്ക് മനുഷ്യനെ അയയ്ക്കാനുള്ള ഇന്ത്യയുടെ പ്രഖ്യാപനത്തെ പിന്‍തുടര്‍ന്ന് പാകിസ്ഥാനും അതേ പ്രഖ്യാപനവുമായി രംഗത്ത്. 2022 ലാണ് ഇന്ത്യ മനുഷ്യനെ ബഹിരാകാശത്തേക്ക് അയയ്ക്കാന്‍ ഒരുങ്ങുന്നത്. അതേ വര്‍ഷം തന്നെ പാകിസ്ഥാനും ഇതേ പദ്ധതിക്ക് ചൈനയുടെ സഹായത്തോടെ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുണ്ട്.


പാക് ബഹിരാകാശ ഏജന്‍സി ചൈനീസ് കമ്ബനിയുമായി ഇതിനായുള്ള കരാര്‍ ഒപ്പിട്ടതായും റിപ്പോര്‍ട്ടുണ്ട്. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അടുത്തു തന്നെ ചൈന സന്ദര്‍ശിക്കുന്നുണ്ട്. 2003 ല്‍ ചൈന ബഹിരാകാശത്തേക്ക് മനുഷ്യനെ എത്തിച്ചിരുന്നു.


ചൈനയുടെ റോക്കറ്റ് ഉപയോഗിച്ച്‌ പ്രാദേശികമായി നിര്‍മ്മിച്ച രണ്ട് കൃത്രിമ ഉപഗ്രഹങ്ങള്‍ പാകിസ്ഥാന്‍ ഈ വര്‍ഷം ബഹിരാകാശത്ത് എത്തിച്ചിരുന്നു.



Sharing is Caring