ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് യു യു ലളിത് ഇന്ന് വിരമിക്കും


ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് സ്ഥാനത്തു നിന്ന് യു യു ലളിത് ഇന്ന് വിരമിക്കും. മുഖ്യ ന്യായാധിപനായി 74 ദിവസം പൂര്‍ത്തിയാക്കിയാണ് യു യു ലളിത് വിരമിക്കുന്നത്.


തികഞ്ഞ സംതൃപ്തിയോടെയാണ് ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിക്കുന്നതെന്ന് അദ്ദേഹം യാത്രയയപ്പ് ചടങ്ങില്‍ അറിയിച്ചു. നിയുക്ത ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ചടങ്ങില്‍ പങ്കെടുത്തു. ചൊവ്വാഴ്ച ഗുരുനാനാക് ജയന്തി അവധിയായതിനാലാണ് അദ്ദേഹത്തിന്റെ അവസാന പ്രവൃത്തി ദിനമായ തിങ്കളാഴ്ച സുപ്രീം കോടതി യാത്രയയപ്പ് നല്‍കിയത്.




Sharing is Caring