ലോക ചാമ്ബ്യന്‍ഷിപ്പില്‍ ജാവലിന്‍ ത്രോയില്‍ ഇന്ത്യന്‍ താരം അനു റാണിക്ക് എട്ടാം സ്ഥാനം. പുതിയ ദേശീയ റെക്കോര്‍ഡുമായി ഫൈനലിന് എത്തിയ റാണി മികച്ച പ്രകടനം തന്നെയാണ് നടത്തിയത്.
അതേസമയം വലിയ അട്ടിമറിയാണ് വനിതകളുടെ ജാവലിനില്‍ കണ്ടത്. എല്ലാരും സ്വര്‍ണം നേടും എന്നു പ്രതീക്ഷിച്ച ചൈനീസ് ഹുയ്ഹുയ് ലു വെങ്കല മെഡലില്‍ ഒതുങ്ങിയപ്പോള്‍ 66.56 മീറ്റര്‍ ദൂരം എറിഞ്ഞ ഓസ്ട്രേലിയന്‍ താരം കെല്‍സി ലീ ബാബര്‍ സ്വര്‍ണം നേടി. സ്വപ്നസമാനമായ പ്രകടനം ആണ് ഓസ്ട്രേലിയന്‍ താരത്തില്‍ നിന്ന് ഉണ്ടായത്.














