പി.എസ്.സി പരീക്ഷ തട്ടിപ്പ്; ചോദ്യപേപ്പര്‍ ചോര്‍ത്തിയത് മുഖ്യപ്രതി പ്രണവ്


തിരുവനന്തപുരം: പി.എസ്.സി പരീക്ഷ തട്ടിപ്പിനായി ചോദ്യപേപ്പര്‍ ചോര്‍ത്തിയത് മുഖ്യപ്രതി പ്രണവാണെന്ന് ക്രൈംബ്രാഞ്ച്. പ്രണവ് പരീക്ഷാഹാളില്‍ നിന്ന് മൊബൈല്‍ വഴി ചോദ്യപേപ്പര്‍ അയച്ചതായി കണ്ടെത്തിയിട്ടുണ്ട്. യൂണിവേഴ്സിറ്റി കോളേജിലെ മറ്റൊരു വിദ്യാര്‍ഥിക്കാണ് ഇത് അയച്ചത്. പ്രതികള്‍ മൂന്നുപേരും പരീക്ഷാ ഹാളില്‍ കയറിയത് മൊബൈലുമായാണെന്നും കണ്ടെത്തിയിട്ടുണ്ട്. മൊബൈല്‍ വഴിയല്ലാതെ നേരിട്ടും ചോദ്യപേപ്പര്‍ ലഭിച്ചതായും സംശയമുണ്ട്.




Sharing is Caring