പ്രധാനമന്ത്രി നരേന്ദ്ര മോദിയും കെനിയന്‍ പ്രസിഡന്റ് ഉഹുരു കെനിയേറ്റയും തമ്മില്‍ ഏഴ് കരാറുകളില്‍ ഒപ്പുവച്ചു. പ്രതിരോധ സഹകരണം, കയറ്റുമതി സാധനങ്ങളുടെ ഗുണനിലവാരം, ദേശീയ ഭവന പദ്ധതി എന്നീ കരാറുകളിലാണ് പ്രധാനമായും ഒപ്പുവച്ചത്.
കെനിയയ്ക്കു നല്‍കുന്ന വായ്പാ പരിധിയിലും വര്‍ധന വരുത്തിയിട്ടുണ്ട്. ചെറുകിട, ഇടനില സംരംഭങ്ങള്‍ക്കുള്ള വായ്പാ പരിധി 15 മില്യണ്‍ ഡോളറായാണ് ഉയര്‍ത്തിയത്.

നാലു ആഫ്രിക്കന്‍ രാജ്യങ്ങളുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി അവസാനമായാണ് മോദി കെനിയയില്‍ എത്തുന്നത്.













