ഇന്ത്യന്‍ വിമാനങ്ങളില്‍ സെല്‍ഫി നിരോധിച്ചു. ഏവിയേഷന്‍ റെഗുലേറ്റര്‍ ഡി ജി സി എയാണ് വിമാനത്തിനുള്ളില്‍ സെല്‍ഫി നിരോധിച്ചുകൊണ്ടുള്ള പുതിയ മാര്‍ഗനിര്‍ദ്ദേശം വിമാന ജീവനക്കാരെ അറിയിച്ചത്
ഇന്ത്യന്‍ വിമാനങ്ങളില്‍ സെല്‍ഫി നിരോധിച്ചു. ഏവിയേഷന്‍ റെഗുലേറ്റര്‍ ഡി ജി സി എയാണ് വിമാനത്തിനുള്ളില്‍ സെല്‍ഫി നിരോധിച്ചുകൊണ്ടുള്ള പുതിയ മാര്‍ഗനിര്‍ദ്ദേശം വിമാന ജീവനക്കാരെ അറിയിച്ചത്. വിമാനത്തിനുള്ളില്‍വെച്ച് ജീവനക്കാര്‍ സെല്‍ഫി എടുക്കാനും, യാത്രക്കാരെ ഫോട്ടോ എടുക്കാന്‍പോലും അനുവദിക്കരുതെന്നുമാണ് നിര്‍ദ്ദേശം. സുരക്ഷാകാരണങ്ങളാലാണ് വിമാനത്തിലെ കോക്ക്പിറ്റില്‍ ഉള്‍പ്പടെ സെല്‍ഫി നിരോധിക്കാന്‍ തീരുമാനിച്ചത്. 1997-ലെ എ ഐ സി 3 പ്രൊവിഷന്‍ പ്രകാരമാണ് സെല്‍ഫി നിരോധിച്ചിരിക്കുന്നത്.













