ഇന്ത്യന്‍ ടീമിലെ തന്റെ ഹീറോയെ വെളിപ്പെടുത്തി ശുഭ്‍മാന്‍ ഗില്‍


ഇന്ത്യന്‍ ടീമിലെ തന്റെ ഹീറോ ഋഷഭ് പന്താണെന്ന് ശുഭ്മാന്‍ ഗില്‍. അവനാണ് ഇന്ത്യന്‍ ടീമിലെ ഇന്ത്യ അടുത്ത സുഹൃത്തും ഹീറോയും. ഗാബയിലെ 89 റണ്‍സും പരിക്കേറ്റിട്ടും നേടിയ 97 റണ്‍സും വലിയ അഭിനന്ദനം അര്‍ഹിക്കുന്നതാണ്. ബാറ്റിങ്ങ് ഇത്ര അനായാസകരമാണെന്ന് തോന്നിപ്പിക്കുന്നവാണവന്‍”-ഗില്‍ പറഞ്ഞു.


‘ജയം മാത്രമാണ് ഈ ടീം ലക്ഷ്യംവെച്ചത്. ഒന്നാം ഇന്നിങ്‌സില്‍ വാഷിങ്ടണ്‍ സുന്ദറും ശര്‍ദുല്‍ ഠാക്കൂറും മനോഹരമായി കളിച്ചു. രണ്ടാം ഇന്നിങ്‌സില്‍ മികച്ച തുടക്കവും ഇന്ത്യക്ക് ലഭിച്ചു. ബൗളര്‍മാരെ ചേതേശ്വര്‍ പുജാര നേരിട്ടത് വളരെ പ്രചോദനം നല്‍കുന്ന രീതിയിലാണ്. അതിന് ശേഷം അവിസ്മരണീയ പ്രകടനമാണ് ഋഷഭ് പന്ത് കാഴ്ചവെച്ചത്ബ്രിസ്ബണിലെ ഗാബയില്‍ നടന്ന നാലാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ സെഞ്ച്വറി നേടാന്‍ കഴിയാതിരുന്നതില്‍ നിരാശയുണ്ടെന്നു ഗില്‍ വ്യക്തമാക്കി. രണ്ടാമിന്നിങ്‌സില്‍ 91 റണ്‍സില്‍ നില്‍ക്കെയായിരുന്നു ഗില്‍ പുറത്തായത്.


ഞാന്‍ നന്നായി ബാറ്റ് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. സ്‌കോര്‍ 90കളിലെത്തിയപ്പോള്‍ അല്‍പ്പം പരിഭ്രമിച്ചു. അങ്ങനെയൊരു ഷോട്ട് കളിച്ച് വിക്കറ്റ് നഷ്ടപ്പെടുത്തിയതില്‍ നിരാശയുണ്ട്. ഇന്ത്യ ജയിച്ച ഈ ടെസ്റ്റില്‍ സെഞ്ച്വറി കൂടി നേടിയിരുന്നെങ്കില്‍ അത് കേക്കിനു മുകളില്‍ ചെറി വയ്ക്കുന്നതുപോലെ മനോഹരമായി മാറുമായിരുന്നുവെന്നും ഗില്‍ പറഞ്ഞു.



Sharing is Caring