ആഷിഖ് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം നാരദൻ ഷൂട്ടിംഗ് ആരംഭിച്ചു

ആഷിഖ് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം നാരദൻ ഷൂട്ടിംഗ് ആരംഭിച്ചു. റിമകല്ലിങ്ങൽ ആണ് ചിത്രത്തിന്റെ സ്വിച്ച് ഓൺ നിർവഹിച്ചത് അന്ന ബെൻ ആണ് ആദ്യ ക്ലാപ്പ് അടിച്ചത്.

ടോവിനോയ്ക്കും അന്ന ബെന്നിനുമൊപ്പം ഷറഫുദ്ധീനും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവും റിമ കല്ലിങ്കലും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഉണ്ണി ആറാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.

ജാഫര്‍ സാദിഖ് ക്യാമറയും സൈജു ശ്രീധരന്‍ എഡിറ്റിംഗും ചെയ്യുന്നു. സംഗീത സംവിധാനം ശേഖര്‍ മേനോനാണ്. ആർട്ട്‌ ഗോകുൽ ദാസ്, വസ്ത്രലങ്കാരം മാഷർ ഹംസ, മേക്കപ്പ് റോണസ് സേവിയർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആബിദ് അബു -വസിം ഹൈദർ, പ്രൊഡക്ഷൻ കൺട്രോളർ ബെന്നി കട്ടപ്പന, പി. ആർ. ഒ ആതിര ദിൽജിത്ത്

Spread the love

Leave a Reply

Your email address will not be published. Required fields are marked *