ഇന്ത്യക്കാരുടെ പ്രശ്നങ്ങളില്‍ ജാതി മത വ്യത്യാസമില്ലാതെ ഇടപെടും – സുഷമ


മുസ്ലികളുടെ വിസ അഭ്യര്‍ത്ഥനകളില്‍ മാത്രമാണ് വിദേശകാര്യമന്ത്രി ഇടപെന്നുള്ളുവെന്ന ഹിന്ദു ജാഗരണ്‍ സംഘത്തിന്റെ കുറ്റപ്പെടുത്തലിനെതിരെ സുഷമസ്വരാജിന്റെ ട്വീറ്റ്. ഇന്ത്യ എന്റെ രാജ്യമാണ്, എല്ലാ ഇന്ത്യക്കാരും എന്റെ ജനങ്ങളാണ്, അവരുടെ ജാതിയോ മതമോ സംസ്ഥാനമോ ഭാഷയോ തനിക്ക് പ്രധാനമല്ല എന്നതായിരുന്നു സുഷമ സ്വരാജിന്റെ മറുപടി ട്വീറ്റ്.


മോദിജീ, നിങ്ങളുടെ സുഷമ സ്വരാജ് മുസ്ലിം വിസ മാത്രമാണ് പരിഗണിക്കുന്നത്. ഹിന്ദുക്കള്‍ വിസ ലഭിക്കുന്നതിന് ഏറെ ത്യാഗം സഹിക്കണം. ഇത് നിരാശപ്പെടുത്തുന്നതാണ് എന്നായിരുന്നു ഹിന്ദു ജാഗരണ്‍ സംഘത്തിന്റെ ട്വീറ്റ്. ഇതിന് വിസാ അപേക്ഷകളില്‍ എല്ലാവരെയും ഒരുപോലെ പരിഗണിക്കുമെന്ന് പറഞ്ഞ സുഷമാ സ്വരാജിനെ അഭിനന്ദിച്ച്‌ നിരവധി പേരാണ് ട്വീറ്റിന് കമന്റ് ചെയ്തിരിക്കുന്നത്.




Sharing is Caring