ഇന്ത്യ-യുഎസ് വ്യാപാര കരാർ ചർച്ചകള്‍ വീണ്ടും ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായി കേന്ദ്ര വാണിജ്യമന്ത്രി പിയുഷ് ഗോയല്‍ നയിക്കുന്ന ഇന്ത്യൻ പ്രതിനിധി സംഘം ഇന്ന് ന്യൂയോർക്കില്‍ എത്തും.യുഎസ് കോമേഴ്‌സ് സെക്രട്ടറി ഹൊവാർഡ് ലട്ട്നിക്ക്, യുഎസ് വ്യാപാര പ്രതിനിധി ജേമിസണ്‍ ഗ്രിയർ, അസിസ്റ്റന്റ് വ്യാപാര പ്രതിനിധി ബ്രെൻഡൻ ലിഞ്ച് എന്നിവർ അമേരിക്കൻ വശത്തെ ചർച്ചകളില്‍ പങ്കെടുക്കും.
ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം കൂടുതല്‍ ശക്തമാക്കുന്നതിന് ഉടൻ കരാർ പ്രാവർത്തികമാക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതായി സൂചനകളുണ്ട്.അതേസമയം, യുഎസ് ഭരണകൂടം ഏർപ്പെടുത്തിയ പുതിയ H1ബി വിസാ ഫീസ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്നു. ട്രംപ് ഭരണകൂടം പുതിയ അപേക്ഷകള്‍ക്ക് ഒരു ലക്ഷം ഡോളർ (ഏകദേശം 88 ലക്ഷം രൂപ) എന്ന ഭീമൻ തുകയാണ് ചുമത്തിയത്.

ഇന്ത്യൻ സമയം രാവിലെ 9:31 മുതല്‍ ഇത് പ്രാബല്യത്തില്‍ വരികയാണ്. നിലവിലുള്ള H1ബി വിസകള്‍ക്ക് ഇത് ബാധകമല്ലെന്നും, വിസ പുതുക്കുന്നതിനും അമേരിക്കയ്ക്ക് പുറത്ത് പോയവർ തിരിച്ചെത്തുന്നതിനും ഫീസടയ്ക്കേണ്ടതില്ലെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.പുതിയ നയത്തെതിരെ യുഎസ് ചേംബർ ഓഫ് കോമേഴ്‌സ് ആശങ്ക രേഖപ്പെടുത്തി രംഗത്തെത്തി.
ട്രംപ് ഭരണകൂടവുമായി ചർച്ച നടത്തി വിഷയം പരിഹരിക്കുമെന്ന് ചേംബർ അറിയിച്ചു. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് വ്യക്തമാക്കിയതനുസരിച്ച്, ഈ ഫീസ് വാർഷികമായി അടയ്ക്കേണ്ടതല്ല, മറിച്ച് പുതിയ അപേക്ഷയ്ക്കായി ഒരുതവണ മാത്രം അടയ്ക്കേണ്ടതാണ്.
ഇതോടെ അമേരിക്കയില്‍ ജോലി അന്വേഷിക്കുന്ന വിദഗ്ധർക്കും ഇന്ത്യയുള്‍പ്പെടെ വിദേശ കമ്ബനികള്‍ക്കും വലിയ സാമ്ബത്തിക ബാധ്യത ഉണ്ടാകുമെന്നതാണ് പ്രധാന ആശങ്ക












