ഇന്ത്യ- പാക് വെടിനിർത്തൽ ധാരണയ്ക്ക് ശേഷമുള്ള ആദ്യ കേന്ദ്രമന്ത്രിസഭ യോഗം ഇന്ന്.ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയും അതിർത്തി മേഖലകൾ ശാന്തമായിരുന്നു.ഡ്രോൺ സാന്നിധ്യമില്ല.അതിർത്തിയിലെ സാഹചര്യം എന്തെന്ന് ഇന്നത്തെ മന്ത്രിസഭായോഗം വിലയിരുത്തും. സുരക്ഷാകാര്യങ്ങൾ പരിഗണിക്കുന്ന ക്യാബിനറ്റ് സമിതിയും ഇന്ന് യോഗം ചേരും.
ഇന്ത്യ – പാക് ഡിജിഎംഒ തല ചർച്ച 48 മണിക്കൂറിനകം വീണ്ടും നടത്താനാണ് ധാരണ. അതിൽ സ്വീകരിക്കേണ്ട നിലപാടുകളും യോഗത്തിൽ ചർച്ചയാകും.

പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ ടിആർഎഫിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് തെളിവുകൾ സഹിതം അടുത്തയാഴ്ച യുഎൻ സുരക്ഷാ സമിതിയെ സമീപിക്കാനിരിക്കുകയാണ് ഇന്ത്യ. ഇതിനെക്കുറിച്ചും ഇന്നത്തെ കേന്ദ്രമന്ത്രിസഭാ യോഗത്തിൽ ചർച്ചയുണ്ടാകും.













