ഇന്ത്യ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി തുടരും: ഇറാന്‍ വിദേശമന്ത്രി


ന്യൂഡല്‍ഹി: ഇന്ത്യ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി തുടരുമെന്ന് ഇറാന്‍ വിദേശമന്ത്രി മുഹമ്മദ് ജവാദ് സരിഫ്. തങ്ങളുടെ എണ്ണ വാങ്ങുന്ന കാര്യത്തില്‍ ഇന്ത്യക്ക് സംശയങ്ങളൊന്നും ഇല്ലെന്നും ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള സാമ്ബത്തിക സഹകരണം തുടരുമെന്നും ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ലിക്കായി എത്തിയ അദ്ദേഹം ന്യൂയോര്‍ക്കില്‍ വ്യക്തമാക്കി. ഇറാനെതിരെ അമേരിക്ക പ്രഖ്യാപിച്ച ഉപരോധം നവംബറില്‍ പ്രാബല്യത്തില്‍ വരാനിരിക്കെയാണ് ഇറാന്‍റെ ഈ പ്രഖ്യാപനം.




Sharing is Caring