കൊച്ചി: സാമൂഹ്യ മാധ്യമങ്ങളിലെ ചട്ടം ലംഘിക്കുന്നവര്‍ക്ക് എട്ടിന്റെ പണിയുമായി വാട്സാപ്. ചട്ടലംഘനം നടത്തുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും കോടതി കയറ്റാനല്ല നടപടികളുമായിട്ടാണ് കമ്ബനി രംഗത്തുവരുന്നത് . വാട്സാപ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ ചട്ടലംഘനത്തിന് കേസെടുക്കുകയും കോടതി കയറ്റുകയുംചെയ്യുമെന്ന് വാട്സാപ് അധികൃതര്‍ അറിയിച്ചു . വാട്സാപ് ചട്ടങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ ഡിസംബര്‍ ഏഴ് മുതല്‍ നടപടി സ്വീകരിച്ചുതുടങ്ങും.
വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കാനും വ്യക്തിഹത്യ നടത്താനും ആപ്പിനെ വ്യാപകമായി ദുരുപയോഗം ചെയ്യുന്നത് കണ്ടെത്തിയതോടെയാണ് ചട്ടലംഘനം നിയമപരമായ കുറ്റമാക്കാന്‍ കമ്ബനി അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.














