രാജീവന്‍ കാവുമ്ബായി സ്മാരക മാധ്യമ അവാര്‍ഡ് എ വി അനില്‍കുമാറിന്


കണ്ണൂര്‍> രാജീവന്‍ കാവുമ്ബായി സ്മാരക മാധ്യമ പുരസ്‌കാരത്തിന് ദേശാഭിമാനി കണ്ണൂര്‍ യൂണിറ്റിലെ റിസര്‍ച്ച്‌–ഫീച്ചര്‍ എഡിറ്റര്‍ എ വി അനില്‍കുമാര്‍ അര്‍ഹനായി. പതിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. ദേശാഭിമാനി സബ് എഡിറ്റര്‍ രാജീവന്‍ കാവുമ്ബായിയുടെ സ്മരണയ്ക്കായി ദേശാഭിമാനി എംപ്ലോയീസ് വെല്‍ഫെയര്‍ അസോസിയേഷനും പ്രസ്‌ക്ലബും ചേര്‍ന്നാണ് അവാര്‍ഡ് നല്‍കുന്നത്.


ദേശാഭിമാനി ദിനപത്രത്തില്‍ 2018 ഒക്‌ടോബര്‍ 14ന് പ്രസിദ്ധീകരിച്ച ബസിന് മുകളില്‍ കയറ്റിയ സൈക്കിളും മുന്നൂറ് രൂപയും എന്ന ഹ്യൂമണ്‍ ഇന്ററസ്റ്റ് സ്റ്റോറിക്ക് ആണ് അവാർഡ് . മാതൃഭൂമി റിട്ട. സീനിയര്‍ ന്യൂസ് എഡിറ്റര്‍ ടി സുരേഷ്ബാബു, കേരള കൗമുദി ന്യൂസ് എഡിറ്റര്‍ സി പി സുരേന്ദ്രന്‍, ജന്മഭൂമി ചീഫ് സബ് എഡിറ്റര്‍ യു പി സന്തോഷ് എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. വാര്‍ത്താസമ്മേളനത്തില്‍ പ്രസ്‌ക്ലബ് പ്രസിഡന്റ് എ കെ ഹാരിസ്, സെക്രട്ടറി പ്രശാന്ത് പുത്തലത്ത്, പ്രസ്‌ക്ലബ് ദേശാഭിമാനി എംപ്ലോയീസ് വെല്‍ഫെയര്‍ അസോസിയേഷന്‍ സെക്രട്ടറി പി അജീന്ദ്രന്‍ , ജൂറി അംഗം സി പി സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.




Sharing is Caring