ഇനി മുതല്‍ ഓണ്‍ലൈന്‍ വഴി മില്‍മ ഉല്‍പ്പന്നങ്ങള്‍ വീട്ടിലെത്തും


തിരുവനന്തപുരം: ഇനി മുതല്‍ ഓണ്‍ലൈന്‍ വിപണിയിലും മില്‍മ ഉല്‍പ്പന്നങ്ങള്‍ ഉണ്ടാവും . ഭക്ഷണ സാധനങ്ങള്‍ വീട്ടുപടിക്കലെത്തുന്നതുപോലെ മില്‍മ ഉല്‍പ്പന്നങ്ങളും ഓര്‍ഡര്‍ അനുസരിച്ച്‌ ഇനി മുതല്‍ വീട്ടിലെത്തും. മില്‍മയുടെ തിരുവനന്തപുരം മേഖലയാണ് ഓണ്‍ലൈന്‍ വില്‍പ്പന ആരംഭിച്ചിരിക്കുന്നത്.
എ.എം നീഡ്സ് എന്ന മൊബൈല്‍ ആപ്ലീക്കേഷനിലൂടെയാണ് മില്‍മ ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാകുന്നത്. ഓര്‍ഡര്‍ ചെയ്യുന്നതനുസരിച്ച്‌ സാധനങ്ങള്‍ വീട്ടുപടിക്കലെത്തും. രാവിലെ 5 മുതല്‍ 8 വരെയാണ് ഓണ്‍ലൈന്‍ വിതരണ സമയം. ക്ഷീരവികസന വകുപ്പ് മന്ത്രി കെ.രാജു ആദ്യ ഓര്‍ഡര്‍ നല്‍കി ആപ്ലിക്കേഷന്‍ ഉദ്ഘാടനം ചെയ്തു.ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരം നഗരത്തിലാണ് ഓണ്‍ലൈന്‍ വിതരണം ആരംഭിച്ചിരിക്കുന്നത്. എറണാകുളം, കോഴിക്കോട് മേഖലകളിലും വൈകാതെ വിതരണം ആരംഭിക്കും. ഡെലിവറി ചാര്‍ജ് ഇല്ലാതെയാണ് മില്‍മ ഉല്‍പ്പനങ്ങള്‍ വീട്ടിലെത്തിക്കുന്നത്.




Sharing is Caring