ഇതിന് മുമ്പ് അഞ്ചു നടിമാരുടെ ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടി


യുവ നടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ പിടിക്കപ്പെട്ട പള്‍സര്‍ സുനി താന്‍ മുമ്ബും ഇത്തരം കൃത്യങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് പോലീസിനോട് വെളിപ്പെടുത്തി. ഇതിന് മുന്‍പ് അഞ്ചു നടിമാരുടെ നഗ്‌നത പകര്‍ത്തി ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടിയിട്ടുണ്ടെന്നാണ് പള്‍സര്‍ സുനിയുടെ മൊഴി. ഇന്നലെ നാടകീയമായി പോലീസ് പിടിയില്‍ അകപ്പെട്ട സുനിയെ പത്തുമണിക്കറുലധികമായി പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ സംഭവം ക്വട്ടേഷന്‍ അല്ലെന്നും ബ്ലാക്ക് മെയിലിംഗിനുള്ള ശ്രമമാണ് നടത്തിയതെന്നുമാണ് സുനി പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്.


കടവന്ത്രയില്‍ സ്ഥാപനം നടത്തുന്ന കാമുകി ഷൈനീ തോമസിന് ലക്ഷങ്ങള്‍ ഈ രീതിയില്‍ സമ്ബാദിച്ച് നല്‍കിയിട്ടുണ്ടെന്നും ഒറ്റത്തവണ പത്തുലക്ഷം വരെ നല്‍കിയിട്ടുണ്ടെന്നും മൊഴി നല്‍കിയിട്ടുണ്ട്.
എന്നാല്‍ നടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ ഷൈനിക്ക് പങ്കുണ്ടോയെന്ന് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ഇവരെ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പോലീസ്. ഇവരുടെ സഹായത്തോടെ നീലച്ചിത്ര നിര്‍മ്മാണം നടന്നിരുന്നോയെന്നും സംശയം ഉയരുന്നുണ്ട്. എന്നാല്‍ ഈ കാര്യത്തിലും കാര്യമായ വ്യക്തത ഉണ്ടായിട്ടില്ല.


അന്വേഷണത്തിന് മേല്‍ നോട്ടം വഹിക്കുന്ന എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലാണ് പ്രതികളെ ചോദ്യം ചെയ്യുന്നത്. ആലുവ പോലീസ് കല്‍ില്‍ ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ തുടങ്ങിയ ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഇന്നലെ അര്‍ദ്ധരാത്രിയില്‍ പ്രതികള്‍ നടിയുമായി സഞ്ചരിച്ച വഴികളിലൂടെയെല്ലാം പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് കരുതുന്ന മൊബൈലിന് വേണ്ടിയും പോലീസ് തെരച്ചില്‍ നടത്തി. സാംസങ്ങിന്റെ വെള്ള മൊബൈല്‍ ഫോണിലാണ് നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

പോലീസ് തെരച്ചില്‍ തുടങ്ങിയതോടെ ഫോണ്‍ ട്രാക്ക് ചെയ്യുന്നതില്‍ നിന്നും ഒഴിവാക്കാന്‍ വഴിയില്‍ എറിഞ്ഞു കളഞ്ഞതായിട്ടാണ് സുനി വെളിപ്പെടുത്തിയിട്ടുള്ളത്. ബൈപാസില്‍ നിന്നും തമ്മനത്തേക്കുള്ള വഴിയില്‍ സെന്റ് ട്രീസാസ് റോഡിന് സമീപത്തെ കാനയില്‍ നടിയുടെ രംഗങ്ങളുണ്ട് എന്ന് വിശ്വസിക്കുന്ന ഫോണിന് വേണ്ടിയുള്ള തെരച്ചിലും പോലീസ് നടത്തുകയാണ്. ഫോണ്‍ കണ്ടെത്തിയിട്ടില്ല. ഒരു മാസമായി ഈ നടിയെ തട്ടികൊണ്ടു പോകാനുള്ള ശ്രമത്തിലായിരുന്നെന്നുമുള്ള സുനിയുടെ വെളിപ്പെടുത്തല്‍ പോലീസ് വിശ്വസിച്ചിട്ടില്ല.



Sharing is Caring