ഇടുക്കിയിൽ വിനോദ സഞ്ചാരവും ചരക്കുഗതാഗതവും നിരോധിച്ചു


ഇടുക്കിയിൽ മഴ തുടരുന്ന സാഹചര്യത്തിൽ റോഡുകൾ തകരാൻ സാധ്യതയുള്ളതിനാൽ മലയോര മേഖലയിലേക്കുള്ള വിനോദ സഞ്ചാരവും ചരക്കുവാഹന ഗതാഗതവും കലക്‌ടർ നിരോധിച്ചു.


കാലവർഷക്കെടുതിയിൽ അതീവജാഗ്രത വേണ്ട സാഹചര്യത്തിൽ വിനോദ സഞ്ചാരികളുടെ വാഹനവും ചരക്കുവാഹനങ്ങളും റോഡിലേക്കെത്തുന്നത്‌ ഉചിതമല്ലാത്തതിനാലാണ്‌ നിരോധനം ഏർപ്പെടുത്തുന്നതെന്ന്‌ കലക്‌ടർ ജീവൻ ബാബു അറിയിച്ചു. ദുരന്ത നിവാരണ നിയമം 2005 സെക്ഷൻ 34 പ്രകാരമാണ് നടപടി.




Sharing is Caring