കോഴിക്കോട്: അന്തരിച്ച മുസ്‌ലിം ലീഗ് ദേശീയ അധ്യക്ഷനും മുന്‍ വിദേശകാര്യ സഹമന്ത്രിയുമായിരുന്ന ഇ അഹമ്മദ് എം.പിയുടെ ഭൗതിക ശരീരം കാണാനും ആദരാഞ്ജലികളര്‍പ്പിക്കാനുമായി പ്രമുഖരുടെ നീണ്ട നിര. രാഷ്ട്രീയ-സാമൂഹ്യ-സമുദായ-സാംസ്‌കാരിക രംഗത്തെ പ്രമുഖരാണ്
അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി കരിപ്പൂര്‍ ഹജ്ജ് ഹൗസിലും കോഴിക്കോട് ലീഗ് ഹൗസിലേക്കും എത്തിച്ചേര്‍ന്നത്.
നേരത്തെ കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, എം.ടി അബ്ദുല്ല മുസ്്‌ലിയാര്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കെ. മമ്മദ് ഫൈസി, നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, എം.എല്‍.എ മാരായ പി.കെ അബ്ദുറബ്ബ്, ടി.വി ഇബ്രാഹീം, പി.അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, അഡ്വ.എം. ഉമ്മര്‍, പി.കെ ബഷീര്‍, പി.ശംസുദ്ദീന്‍, സി. മമ്മൂട്ടി, മഞ്ഞളാംകുഴി അലി, പാറക്കല്‍ അബ്ദുളള, ആബിദ് ഹുസെന്‍ തങ്ങള്‍, ഡോ.എം.കെ മുനീര്‍, കെ.എം ഷാജി, പി ഉബൈദുല്ല,യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍, ആര്യാടന്‍ മുഹമ്മദ്, വി.വി പ്രകാശ്, എം.സി മായിന്‍ഹാജി, എം.പി അബ്ദുസമദ് സമദാനി, ടി.കെ ഹംസ, നാസറുദ്ദീന്‍ എളമരം, ഡോ. ഹുസൈന്‍ മടവൂര്‍, ടി.പി അബ്ദുല്ലക്കോയ മദനി,എം.ഐ അബ്ദുല്‍ അസീസ്, ടി. ആരിഫലി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, കെ. മുഹമ്മദുണ്ണിഹാജി, നടന്‍ മാമുക്കോയ, വി.കെ അബ്ദുല്‍ഖാദര്‍ മൗലവി, അബ്ദുറഹ്മാന്‍ കല്ലായി, പി കുഞ്ഞിമുഹമ്മദ്, അബ്ദുല്‍കരീം ചേലേരി, വി.പി വമ്പന്‍ തുടങ്ങി നിരവധി പേര്‍ അനുശോചനം രേഖപ്പെടുത്തി.

മുഖ്യമന്ത്രി പിണറായി വിജയന്‍,കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍,സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം.എം ഹസന്‍ തുടങ്ങിയവര്‍ കോഴിക്കോട് ലീഗ് ഹൗസിലെത്തിയും അനുശോചനം രേഖപ്പെടുത്തി.












