ആ​ര്‍​ച്ച്‌ബി​ഷ​പ് ഡോ. ​എം. സൂ​സ​പാ​ക്യത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു


തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ന്‍ അ​തി​രൂ​പ​ത ആ​ര്‍​ച്ച്‌ ബി​ഷ​പ് ഡോ. ​എം. സൂ​സ​പാ​ക്യ​ത്തെ ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യ​തി​നെ തു​ട​ര്‍​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ വി​ദ​ഗ്ധ ഡോ​ക്ട​ര്‍​മാ​രു​ടെ സം​ഘ​ത്തി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് ആ​ര്‍​ച്ച്‌ബി​ഷ​പ്.


ക​ഴി​ഞ്ഞ മാ​സം റോ​മി​ല്‍ ഫ്രാ​ന്‍​സീ​സ് മാ​ര്‍​പാ​പ്പ​യെ സ​ന്ദ​ര്‍​ശി​ക്കാ​നാ​യി മ​റ്റു ബി​ഷ​പ്പു​മാ​രോ​ടൊ​പ്പം പോ​യ ആ​ര്‍​ച്ച്‌ബി​ഷ​പ്പി​ന് പ​നി​ബാ​ധ​യു​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് മ​ട​ങ്ങി​യെ​ത്തി​യ​ ഉടന്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പ​നി​ക്കൊ​പ്പം അ​ണു​ബാ​ധ​യു​മു​ണ്ട്. നാ​ല്‍​പ​ത്തി​യെ​ട്ടു മ​ണി​ക്കൂ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് അ​ദ്ദേ​ഹ​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.




Sharing is Caring