തിരുവനന്തപുരം: തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. എം. സൂസപാക്യത്തെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തിന്റെ നിരീക്ഷണത്തിലാണ് ആര്‍ച്ച്ബിഷപ്.
കഴിഞ്ഞ മാസം റോമില്‍ ഫ്രാന്‍സീസ് മാര്‍പാപ്പയെ സന്ദര്‍ശിക്കാനായി മറ്റു ബിഷപ്പുമാരോടൊപ്പം പോയ ആര്‍ച്ച്ബിഷപ്പിന് പനിബാധയുണ്ടായതിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് മടങ്ങിയെത്തിയ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പനിക്കൊപ്പം അണുബാധയുമുണ്ട്. നാല്പത്തിയെട്ടു മണിക്കൂര്‍ നിരീക്ഷണത്തിലാണ് അദ്ദേഹമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.














