ആസിഡ് ആക്രമണ കൊലപാതക കേസിലെ പ്രതിക്ക് ജീവപര്യന്തം


കോട്ടയം: ആസിഡ് ആക്രമണ കൊലപാതക കേസിലെ പ്രതി രാധക്ക് ജീവപര്യന്തം. കൊലപാതക കുറ്റത്തിന് ജീവപര്യന്തവും ആസിഡ് ആക്രമണത്തിന് 10 വര്‍ഷം തടവുമാണ് കോ​ട്ട​യം സെ​ഷ​ന്‍​സ്​ കോ​ട​തി ശിക്ഷ വിധിച്ചത്. കൂടാതെ 65,000 രൂപ പിഴയും കോടതി ചുമത്തി. പിഴ അടച്ചില്ലെങ്കില്‍ ഒമ്ബത് മാസം തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു.


2014 ജ​നു​വ​രി 14നാ​ണ്​ കോട്ടയം ന​ഗ​ര​മ​ധ്യ​ത്തി​ലാണ് കേ​സി​നാ​സ്​​പ​ദ​മാ​യ സം​ഭ​വം നടന്നത്. ലൈം​ഗി​ക തൊ​ഴി​ലാ​ളി​ക​ള്‍ ത​മ്മി​ലു​ള്ള ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്ന്​ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി രാ​ധ (52) പ​ത്ത​നം​തി​ട്ട ളാ​ഹ സ്വ​ദേ​ശി ശാ​ലി​നി​യെ (38) ആ​സി​ഡ് ഒ​ഴി​ച്ച്‌​ കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ്​ ​പ്രോ​സി​ക്യൂ​ഷ​ന്‍ കേ​സ്. കേസില്‍ രാ​ധ കു​റ്റ​ക്കാ​രി​യെ​ന്ന് കോ​ട​തി നേ​ര​േ​ത്ത ക​ണ്ടെ​ത്തി​യി​രു​ന്നു.


കോ​ട്ട​യം വെ​സ്​​റ്റ്​ സി.​ഐ ആ​യി​രു​ന്ന എ.​ജെ. തോ​മ​സാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച്‌​ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ ഗി​രി​ജ ബി​ജു ഹാ​ജ​രാ​യി.



Sharing is Caring