കരിയറിലെ അഞ്ചാം ഇരട്ട ശതകം തികച്ച അലിസ്റ്റര്‍ കുക്കിെന്റ പ്രകടത്തിെന്റ കരുത്തില്‍ ആഷസ് പരമ്ബരയിലെ നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് മേല്‍കൈ. ടെസ്റ്റിലെ ഇംഗ്ലണ്ടിെന്റ റണ്‍മെഷീനായ കുക്ക് ഇൗ പ്രകടനത്തിലൂടെ നിരവധി റെക്കോര്‍ഡുകളും സ്വന്തമാക്കി. മെല്‍ബണിലെ സ്റ്റേഡിയത്തില്‍ ഒാസീസിനെതിരെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടുന്ന താരമായ കുക്ക് വിവിയര്‍ റിച്ചാര്‍ഡ്സ് നേടിയ 208 റണ്‍സാണ് മറികടന്നത്. ടെസ്റ്റിലെ ആകെ റണ്‍വേട്ടയില്‍ ബ്രയാന്‍ ലാറയെ പിന്തള്ളി ആറാം സ്ഥാനത്താണ് കുക്കിപ്പോള്‍. പരമ്ബര നഷ്ടമായെങ്കിലും അവശേഷിക്കുന്ന ടെസ്റ്റുകളില്‍ മികച്ച വിജയം നേടാനുള്ള ശ്രമത്തിലാണ് ഇംഗ്ലണ്ട്. സ്കോര്‍ ഇംഗ്ലണ്ട്: 491/9
കുക്കിനെ രണ്ട് തവണ വിട്ട് കളഞ്ഞതിന് നായകന്‍ സ്റ്റീവ് സ്മിത്തിന് കൊടുക്കേണ്ടി വന്നത് വലിയ വിലയായിരുന്നു. 33 കാരനായ ഇൗ ഇംഗ്ലീഷ് ഒാപണര്‍ പത്തര മണിക്കൂറോളമാണ് ആസ്ത്രേലിയന്‍ ബൗളര്‍മാരെ വെള്ളം കുടിപ്പിച്ച് ക്രീസില്‍ നിലയുറപ്പിച്ചത്. 406 ബോളുകള്‍ നേരിട്ട താരം 27 എണ്ണം പറഞ്ഞ ബൗണ്ടറികളും പറത്തി. ഇതോടെ കംഗാരു പട ഉയര്‍ത്തിയ 327 റണ്‍സ് മറികടന്ന് 491 റണ്‍സുമായി മികച്ച നിലയിലാണ് ഇംഗ്ലണ്ട്. നിലവില്‍ ഇംഗ്ലണ്ടിന് 164 റണ്‍സ് ലീഡുണ്ട്.













