60കാരന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗത്തിനിരയാക്കി: പറയാതിരിക്കാന്‍ അഞ്ചുരൂപ പ്രതിഫലം

തെക്കു പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ അറുപതുകാരന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗത്തിനിരയാക്കി. അഞ്ചും ഒമ്ബതും വയസുള്ള കുട്ടികളാണ്​ പീഡിപ്പിക്കപ്പെട്ടത്​. സംഭവത്തില്‍ മുഹമ്മദ് ജയ്നുള്‍ എന്നയാളെ പൊലീസ്​ അറസ്​റ്റു ചെയ്​തു.

ഞായറാഴ്ച മുഹമ്മദിന്‍റെ വീടിനു സമീപത്തു കളിച്ചുകൊണ്ടിരുന്ന കുട്ടികളെ മധുര പലഹാരങ്ങള്‍ നല്‍കാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുകൊണ്ടു പോവുകയായിരുന്നു. ഈ സമയം മുഹമ്മദിന്‍റെ ഭാര്യയും മകളും വീട്ടില്‍ ഇല്ലായിരുന്നു. പീഡനം പുറത്തു പറയാതിരിക്കുന്നതിനായി മുഹമ്മദ് കുട്ടികള്‍ക്കു അഞ്ച് രൂപ വീതം നല്‍കുകയും ഭീഷണിപ്പെടുത്തകയും ചെയ്തു.

എന്നാല്‍ രാത്രിയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ​അഞ്ചുവയസുകാരി മാതാവിനോട്​ ഒരാള്‍ ഉപദ്രവിച്ചതായി പറഞ്ഞു. കൂട്ടുകാരിയെയും പീഡിപ്പിച്ച വിവരം കുട്ടി തുറന്നു പറഞ്ഞു. തുടര്‍ന്ന്​ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പ്രതിയെ 14 ദിവസത്തേക്ക്​ ജുഡീഷ്യല്‍ കസ്​റ്റഡിയില്‍ വിട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *