മു​ജാ​ഹി​ദ് സം​സ്​​ഥാ​ന സ​മ്മേ​ള​ന​ത്തി​ന് പ്രൗ​ഢ​തു​ട​ക്കം

നാ​​ല്​ ദി​​വ​​സ​​ത്തെ മു​​ജാ​​ഹി​​ദ് സം​​സ്​​​ഥാ​​ന സ​​മ്മേ​​ള​​ന​​ത്തി​​ന് മ​​ല​​പ്പു​​റം കൂ​​രി​​യാ​​ട് സ​​ല​​ഫി ന​​ഗ​​റി​​ല്‍ ഉ​​ജ്വ​​ല തു​​ട​​ക്ക​​മാ​​യി. ജം​​ഇ​​യ്യ​​ത്ത് അ​​ഹ്​​​ലെ ഹ​​ദീ​​സ്​ അ​​ഖി​​ലേ​​ന്ത്യ അ​​ധ്യ​​ക്ഷ​​ന്‍ മൗ​​ലാ​​ന അ​​സ്​​​ഗ​​റ​​ലി ഇ​​മാം മ​​ഹ്ദി അ​​സ്സ​​ല​​ഫി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ഭ​​ക്ഷ​​ണം, വ​​സ്​​​ത്രം, ചി​​ന്ത, വി​​ശ്വാ​​സം എ​​ന്നി​​വ​​യു​​ടെ പേ​​രി​​ല്‍ മ​​നു​​ഷ്യ​​രെ ഭി​​ന്നി​​പ്പി​​ക്കു​​ന്ന നീ​​ക്ക​​ത്തി​​ന് ഭ​​ര​​ണ​​കൂ​​ടം കൂ​​ട്ടു​​നി​​ല്‍​​ക്ക​​രു​​തെ​​ന്ന്​ അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. രാ​​ജ്യ​​ത്തിെ​ന്‍​റ ആ​​ത്മാ​​വി​​ല്‍ ഉ​​ള്‍​​ച്ചേ​​ര്‍​​ന്ന ബ​​ഹു​​സ്വ​​ര​​ത ഇ​​ല്ലാ​​താ​​ക്കാ​​ന്‍ ശ്ര​​മി​​ക്കു​​ന്ന​​വ​​രെ ഒ​​റ്റ​​പ്പെ​​ടു​​ത്ത​​ണം. ച​​രി​​ത്ര പൈ​​തൃ​​ക​​ങ്ങ​​ള്‍ മാ​​യ്​​​ച്ചു​​ക​​ള​​യാ​​നും വ​​ര്‍​​ഗീ​​യ​​വ​​ത്ക​​രി​​ക്കാ​​നു​​മു​​ള്ള ശ്ര​​മം പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്ത​​ണം. ആ​​ഗോ​​ള ഭീ​​ക​​ര​​സം​​ഘ​​ട​​ന​​യാ​​യ ഐ.​​എ​​സ്​ അ​​തിെ​ന്‍​റ ജ​​ന്മ​​സ്​​​ഥ​​ല​​ത്തു​​ത​​ന്നെ അ​​ന്ത്യ​​ശ്വാ​​സം വ​​ലി​​ക്കു​​മ്ബോ​​ള്‍ അ​​വ​​രു​​ടെ ദു​​ഷ്പ്ര​​ചാ​​ര​​ണ​​ത്തി​​ല്‍ വ​​ഞ്ചി​​ത​​രാ​​കു​​ന്ന​​വ​​ര്‍ അ​​വി​​വേ​​കി​​ക​​ളാ​​ണ്. മ​​ത​​ത്തെ യ​​ഥാ​​ര്‍​​ഥ ഉ​​റ​​വി​​ട​​ത്തി​​ല്‍​​നി​​ന്ന് മ​​ന​​സ്സി​​ലാ​​ക്കാ​​ത്ത​​വ​​രെ​​യാ​​ണ് മ​​ത​​വി​​രോ​​ധി​​ക​​ള്‍ ത​​ട്ടി​​യെ​​ടു​​ക്കു​​ന്ന​​തെ​​ന്നും അ​​ദ്ദേ​​ഹം ഒാ​​ര്‍​​മി​​പ്പി​​ച്ചു.
കേ​​ര​​ള ജം​​ഇ​​യ്യ​​തു​​ല്‍ ഉ​​ല​​മ പ്ര​​സി​​ഡ​​ന്‍​​റ്​ ടി.​​കെ. മു​​ഹ്​​​യു​​ദ്ദീ​​ന്‍ ഉ​​മ​​രി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. കെ.​​എ​​ന്‍.​​എം പ്ര​​സി​​ഡ​​ന്‍​​റ്​ ടി.​​പി. അ​​ബ്​​​ദു​​ല്ല​​ക്കോ​​യ മ​​ദ​​നി, വൈ​​സ്​ പ്ര​​സി​​ഡ​​ന്‍​​റ്​ ഡോ. ​​ഹു​​സൈ​​ന്‍ മ​​ട​​വൂ​​ര്‍, ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി പി.​​പി. ഉ​​ണ്ണീ​​ന്‍​​കു​​ട്ടി മൗ​​ല​​വി, പി.​​കെ. അ​​ഹ​​മ്മ​​ദ്, എം. ​​സ്വ​​ലാ​​ഹു​​ദ്ദീ​​ന്‍ മ​​ദ​​നി, പ്ര​​ഫ. എ​​ന്‍.​​വി. അ​​ബ്​​​ദു​​റ​​ഹ്മാ​​ന്‍, നൂ​​ര്‍ മു​​ഹ​​മ്മ​​ദ് നൂ​​ര്‍​​ഷ, സ്വാ​​ഗ​​ത​​സം​​ഘം ചെ​​യ​​ര്‍​​മാ​​ന്‍ വി.​​കെ. സ​​ക്ക​​രി​​യ്യ, ഐ.​​എ​​സ്.​​എം പ്ര​​സി​​ഡ​​ന്‍​​റ്​ ഡോ. ​​എ.​​ഐ. അ​​ബ്​​​ദു​​ല്‍ മ​​ജീ​​ദ് സ്വ​​ലാ​​ഹി തു​​ട​​ങ്ങി​​യ​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു.

സു​​വ​​നീ​​ര്‍ പ്ര​​കാ​​ശ​​നം പി.​​കെ. അ​​ബ്​​​ദു​​റ​​ബ്ബ് എം.​​എ​​ല്‍.​​എ​​യും പു​​സ്​​​ത​​ക പ്ര​​കാ​​ശ​​നം പി.​​കെ. ബ​​ഷീ​​ര്‍ എം.​​എ​​ല്‍.​​എ​​യും നി​​ര്‍​​വ​​ഹി​​ച്ചു. മു​​സ്​​​ലിം​​ലീ​​ഗ് സം​​സ്​​​ഥാ​​ന ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി കെ.​​പി.​​എ. മ​​ജീ​​ദ്, ബി.​​ജെ.​​പി ദേ​​ശീ​​യ നി​​ര്‍​​വാ​​ഹ​​ക​​സ​​മി​​തി അം​​ഗം അ​​ഡ്വ. പി.​​എ​​സ്. ശ്രീ​​ധ​​ര​​ന്‍ പി​​ള്ള, അ​​ഡ്വ. കെ.​​എ​​ന്‍.​​എ. ഖാ​​ദ​​ര്‍ എം.​​എ​​ല്‍.​​എ, മ​​ല​​പ്പു​​റം ജി​​ല്ല പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍​​റ്​ എ.​​പി. ഉ​​ണ്ണി​​കൃ​​ഷ്ണ​​ന്‍ എ​​ന്നി​​വ​​ര്‍ ആ​​ശം​​സ നേ​​ര്‍​​ന്നു. വൈ​​കീ​​ട്ട് ഇ​​ന്‍​​റ​​ര്‍​​ഫെ​​യ്ത്ത് ഡ​​യ​​ലോ​​ഗ് ന്യൂ​​ന​​പ​​ക്ഷ ക​​മീ​​ഷ​​ന്‍ ചെ​​യ​​ര്‍​​മാ​​ന്‍ ജ​​സ്​​​റ്റി​​സ്​ പി.​​കെ. ഹ​​നീ​​ഫ ഉ​​ദ്ഘാ​​ട​​നം ചെ​​യ്​​​തു. വെ​​ള്ളി​​യാ​​ഴ്ച രാ​​വി​​ലെ 10ന്​ ​​ഖു​​ര്‍​​ആ​​ന്‍ സ​​മ്മേ​​ള​​നം മൗ​​ലാ​​ന അ​​ബ്​​​ദു​​ല്‍ ഗ​​നി ഹൈ​​ദ​​രാ​​ബാ​​ദ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. 2.30ന് ​​ഹ​​ദീ​​സ്​ സ​​മ്മേ​​ള​​നം മൗ​​ലാ​​ന അ​​ബൂ സ​​ഹ്ബാ​​ന്‍ റൂ​​ഹു​​ല്‍ ഖു​​ദ്സ്​ ന​​ദ്​​​വി ല​​ക്നൗ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. നാ​​ലി​​ന് ന​​വോ​​ത്ഥാ​​ന സ​​മ്മേ​​ള​​നം മു​​ന്‍ കേ​​ന്ദ്ര​​മ​​ന്ത്രി സ​​ല്‍​​മാ​​ന്‍ ഖു​​ര്‍​​ഷി​​ദ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. വൈ​​കീ​​ട്ട് 6.30ന് ​​സാം​​സ്​​​കാ​​രി​​ക സ​​മ്മേ​​ള​​നം മു​​ന്‍ മ​​ഹാ​​രാ​​ഷ്​​​ട്ര ഗ​​വ​​ര്‍​​ണ​​ര്‍ കെ. ​​ശ​​ങ്ക​​ര​​നാ​​രാ​​യ​​ണ​​ന്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *