ആശുപത്രിയിലെ വൈദ്യുതിവിതരണത്തിലുണ്ടായ തടസ്സംമൂലം അഞ്ചു രോഗികള്‍ മരിച്ചു. ഗവ. രാജാജി ആശുപത്രിയുടെ തീവ്രപരിചരണ വിഭാഗത്തില്‍ ബുധനാഴ‌്ചയാണ‌് ദാരുണസംഭവം. വൈദ്യുതിവിതരണത്തിലെ തടസ്സമല്ല കാരണമെന്നും സംഭവം യാദൃച്ഛികമാണെന്നും ആശുപത്രി ഡീന്‍ വനിത വ്യക്തമാക്കി.
വൈദ്യുതിമുടങ്ങിയതോടെ വെന്റിലേറ്റര്‍ സംവിധാനം നിലച്ചതാണ‌് മരണകാരണമെന്ന‌് രോഗികളുടെ ബന്ധുക്കള്‍ ആരോപിച്ചു. മരിച്ചവരില്‍ രവീന്ദ്രന്‍ (52), മല്ലിക(58),പളനിയമ്മാള്‍ (60) എന്നിവരുടെ ബന്ധുക്കള്‍ ആശുപത്രി പരിസരത്ത‌് അധികൃതരുടെ അനാസ്ഥയില്‍ പ്രതിഷേധിച്ച‌് ധര്‍ണ നടത്തി.














