ആശുപത്രിക്കാര്‍ പണമടച്ചില്ല; കമ്പനി ഓക്‌സിജന്‍ വിതരണം നിര്‍ത്തി, 48 മണിക്കൂറിനിടെ മരിച്ചത് 30 കുട്ടികള്‍


ലക്‌നൗ: ആശുപത്രി അധികൃതര്‍ പണം നല്‍കാത്തതിനെത്തുടര്‍ന്ന് ഓക്‌സിജന്‍ കമ്പനി വിതരണം നിര്‍ത്തിവച്ചു. ഇതേത്തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ആശുപത്രിയില്‍ 48 മണിക്കൂറിനിടെ 30 കുട്ടികള്‍ മരിച്ചു. മുഖ്യന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം.


ഗോരഖ്പൂര്‍ മേഖലയിലെ ഏറ്റവും വലിയ ആശുപത്രിയായ ബി.ആര്‍.ഡി മെഡിക്കല്‍ കോളജിലാണ് മനുഷ്യത്വത്തെ മരവിപ്പിക്കുന്ന സംഭവം. സർക്കാർ മെഡിക്കല്‍ കോളജാണിത്. ഓക്‌സിജന്‍ വിതരണക്കാര്‍ക്ക് നല്‍കേണ്ടിയിരുന്ന 67 ലക്ഷം രൂപ അടയ്ക്കാത്തതിനാല്‍ വിതരണം നിര്‍ത്തിവയ്ക്കുകയായിരുന്നു. എന്നാല്‍ ഇതിനൊരു പരിഹാരം കാണാന്‍ ആശുപത്രിയോ സര്‍ക്കാര്‍ സംവിധാനങ്ങളോ ശ്രമിച്ചില്ലെന്നും ആക്ഷേപമുണ്ട്.


അതിനിടെ മരിച്ച കുട്ടികളെ വെറും കയ്യില്‍ എടുത്തുകൊണ്ടുപോവുന്ന ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.



Sharing is Caring