യുവ താരത്തിന്റെ സുവര്‍ണക്കുതിപ്പ്


പുരുഷന്‍മാരുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ നിലവിലെ ഒളിംപിക് ചാംപ്യനും ഈ ഇനത്തിലെ മെഡല്‍ പ്രതീക്ഷയുമായിരുന്ന അമേരിക്കയുടെ കെറോന്‍ ക്ലെമന്റിനെയും ഒളിംപിക് വെങ്കല മെഡല്‍ ജേതാവ് തുര്‍ക്കിയുടെ യെസ്മാനി കോപെല്ലോയേയും പിന്തള്ളി നോര്‍വെ യുവ താരം കാര്‍സ്റ്റന്‍ വാര്‍ഹോം. 48.35 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് 21കാരനായ താരം മിന്നും വിജയം സ്വന്തമാക്കി കന്നി ലോക ചാംപ്യന്‍ഷിപ്പ് സ്വര്‍ണം പിടിച്ചെടുത്തത്. സ്റ്റാര്‍ട്ടിങ് മുതല്‍ വ്യക്തമായ മുന്നേറ്റം നടത്തിയാണ് നോര്‍വെ താരത്തിന്റെ അപ്രതീക്ഷിത കുതിപ്പ്. കോപെല്ലോ 48.49 സെക്കന്‍ഡില്‍ വെള്ളിയും ക്ലെമന്റ് 48.52 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് വെങ്കലവും നേടി.
താന്‍ സ്വന്തമാക്കിയ വിജയം ഒരു നിമിഷം വാര്‍ഹോമിന് പോലും വിശ്വസിക്കാന്‍ സാധിച്ചില്ല. ഫിനിഷ് ചെയ്ത് സ്‌ക്രീനില്‍ തന്റെ ടൈം നോക്കി താരം അന്തംവിടുന്ന കാഴ്ചയും മത്സര ശേഷം ട്രാക്കില്‍ കണ്ടു.




Sharing is Caring