മെഡിക്കല്‍ കോളേജുകള്‍, ജില്ലാ ആശുപത്രികള്‍, ജനറല്‍ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍ എന്നിവയുടെ നവീകരണത്തിന് മാന്ദ്യവിരുദ്ധ പാക്കേജില്‍ നിന്ന് 1000 കോടി രൂപ. കോഴിക്കോട് മാനസികാരോഗ്യ ആശുപത്രിയിലെ പ്രത്യേക വിപുലീകരണ പദ്ധതിയിലേയ്ക്ക് മാന്ദ്യവിരുദ്ധ പാക്കേജില്‍ നിന്ന് 100 കോടി രൂപ.. തലശ്ശേരിയില്‍ വുമന്‍ & ചൈല്‍ഡ് ആശുപത്രി ആരംഭിക്കുന്നതിന് മാന്ദ്യവിരുദ്ധ പാക്കേജില്‍ നിന്ന് 50 കോടി രൂപ.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെ എയിംസ് നിലവാരത്തിലേയ്ക്ക് ഉയര്‍ത്തും. ആര്‍സിസിക്ക് 59 കോടി, മലബാര്‍ കാന്‍സര്‍ സെന്ററിന് 29 കോടിയും വകയിരുത്തി. തലശ്ശേരിയില്‍ വനിതകളുടേയും കുട്ടികളുടേയും ആശുപത്രി സ്ഥാപിക്കും.ആയുര്‍വേദ ഗവേഷണ ലാബിന് വിശദപദ്ധതിരേഖ തയ്യാറാക്കും.

കെഎസ്ആര്‍ടിസിക്ക് രക്ഷാപാക്കേജ് നടപ്പാക്കും.കൊച്ചി കേന്ദ്രീകരിച്ച് 1000 പുതിയ സിഎന്‍ജി ബസുകള്‍ ഇറക്കും. കൊച്ചിയിലെ സംയോജിത ജലഗതാഗതപദ്ധതി മാതൃകയാക്കി ആലപ്പുഴ കുട്ടനാട് ചങ്ങനാശേരി എന്നിവിടങ്ങളിലും മൊബിലിറ്റി ഹബ്ബ് നടപ്പാക്കും.













