ആശാസ്യകരമല്ലാതെ നബിദിന ഘോഷയാത്രകള്‍ നടന്നാല്‍ എതിര്‍ക്കും: പി.ജയരാജന്‍


നബിദിന ഘോഷയാത്രകള്‍ ആശാസ്യകരമല്ലാതെ നടന്നാല്‍ സിപിഎം എതിര്‍ക്കുമെന്നു ജില്ലാ സെക്രട്ടറി പി.ജയരാജന്‍. ശ്രീകൃഷ്ണജയന്തി ഘോഷയാത്രയെ സിപിഎം എതിര്‍ത്തപ്പോള്‍ നബിദിന ഘോഷയാത്രയെ ഇതുപോലെ എതിര്‍ക്കുമോയെന്നു പലരും ചോദിച്ചു. ഹിന്ദുമത വിശ്വാസികളെ മതഭ്രാന്തിലേക്കു നയിക്കാന്‍ ആര്‍എസ്‌എസ് ശ്രമിക്കുമ്ബോള്‍ അതിനെ കമ്യൂണിസ്റ്റുകാര്‍ എതിര്‍ക്കുന്നു.
അതുപോലെ ഈ നാട്ടിലെ ഇസ്ലാംമത വിശ്വാസികള്‍ക്കിടയില്‍ ആരെങ്കിലും മതഭ്രാന്ത് പടര്‍ത്താന്‍ ശ്രമിച്ചാല്‍ അതിനെയും സിപിഎം എതിര്‍ക്കും. നബിദിന ഘോഷയാത്ര ആശാസ്യകരമല്ലാതെ നടന്നാല്‍ അതിനെയും സിപിഎം എതിര്‍ക്കും. സിപിഎം എല്ലാ മതവിശ്വാസങ്ങളെയും സംരക്ഷിക്കാന്‍ ശ്രമിക്കുന്ന പാര്‍ട്ടിയാണെന്നും ജയരാജന്‍ പറഞ്ഞു.




Sharing is Caring