ശബരിമല വിഷയത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞതാണ് പാര്‍ട്ടിയുടെ നിലപാടെന്നു സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. പാലക്കാട്ട് മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണ്ണൂരില്‍ സിപിഎം ആസൂത്രിതമായി അക്രമങ്ങള്‍ക്കു ശ്രമിക്കുകയാണ്. പ്രശ്നത്തില്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെട്ടു സമാധാനമുണ്ടാക്കാന്‍ ശ്രമിക്കണം. പാര്‍ട്ടി അണികളെ നിലയ്ക്കു നിര്‍ത്തുവാന്‍ സിപിഎം നേതൃത്വം തയാറായില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാവും. എല്ലാ പാര്‍ട്ടികള്‍ക്കും പ്രവര്‍ത്തിക്കുവാന്‍ സ്വാതന്ത്യ്രമുണ്ട്. അതു നിഷേധിക്കുവാനാണ് സിപിഎമ്മിന്റെ നീക്കമെങ്കില്‍ എന്തു വിലകൊടുത്തും ചെറുക്കും.














