ആവശ്യം തള്ളി മരട് നഗരസഭ; മരട് ഫ്ലാറ്റുടമകള്‍ നാളെത്തന്നെ ഒഴിയണമെന്ന് നഗരസഭ


കൊച്ചി : മരടിലെ ഫ്ലാറ്റുകള്‍ ഒഴിയാന്‍ സമയം വേണമെന്ന ഫ്ലാറ്റുടമകളുടെ ആവശ്യം തള്ളി മരട് നഗരസഭ. ഫ്ലാറ്റുകള്‍ ഒഴിയാനുള്ള സമയപരിധി ഒരുകാരണവശാലും നീട്ടില്ലെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു. ഫ്ലാറ്റില്‍ നിന്ന് ഒഴിഞ്ഞുപോകാനുള്ള അവസാന തീയതി നാളെയാണ്.


പുനഃസ്ഥാപിച്ച വെള്ളവും വൈദ്യുതിയും നാളെത്തന്നെ വിച്ഛേദിക്കുമെന്നും നഗരസഭാ സെക്രട്ടറി പറഞ്ഞു. ഒഴിയാനുള്ള അവസാന തീയതിയിലും മാറ്റമുണ്ടാകില്ല. എന്തുവന്നാലും ഫ്ലാറ്റില്‍ നിന്ന് ഒഴിയില്ലെന്നാണ് ഫ്ലാറ്റുടമകളുടെ നിലപാട്. പുനരധിവാസം ഉറപ്പു തന്നെങ്കിലും അത് ഇതുവരെയും നടപ്പിലാക്കാത്തതിനാല്‍ മരട് ഫ്ലാറ്റില്‍ നിന്ന് ഒഴിഞ്ഞുപോയാലും മാറിത്താമസിക്കാന്‍ സ്ഥലമില്ല. അതിനാലാണ് ഫ്ലാറ്റില്‍ നിന്ന് ഒഴിയില്ലെന്ന് പറഞ്ഞതെന്ന് ഫ്ലാറ്റുടമകളും പറയുന്നു.




Sharing is Caring