വളരെ പണ്ടുമുതല്‍ക്കെ ഔഷധ എണ്ണകളുടെ ഉത്പാദനത്തിനായി പ്രയോജനപ്പെടുത്തിയിരുന്ന ഒന്നാണ് ആവണക്ക്.വാതരോഗങ്ങള്‍ക്കുള്ള ഉത്തമ ഔഷധം എന്ന നിലയില്‍ ഇതിനെ സംസ്‌കൃതത്തില്‍ വാതാരി എന്നു വിളിക്കുന്നു.ഇതിന്റെ എണ്ണ വേര് ഇല എന്നിവയാണ് ഔഷധമായി ഉപയോഗിക്കുന്നത്.എന്നാല്‍ ആവണക്ക് എണ്ണ കൊണ്ടുള്ള ഗുണങ്ങളെക്കുറിച്ച് താഴെ പറയാം
സൗന്ദര്യ സംരക്ഷണത്തിന് ഒരു ഉത്തമ ഔഷധമാണിത്.മുഖത്തുണ്ടാവുന്ന കറുപ്പ് മാറുന്നതിനുമിത് സഹായിക്കുന്നു.തലമുടി നരയ്ക്കാതിരിക്കുന്നതിനും തലയിലെ താരന്‍ പോവുന്നതിനും ആവണക്കെണ്ണ സ്ഥിരമായി പുരട്ടിയാല്‍ മതി.കൂടാതെ ശരീരത്തില്‍ ഉണ്ടാവുന്ന വ്രണം ഉണങ്ങുന്നതിനും ഇത് ഉത്തമമാണ്.ഒരു ഔണ്‍സ് ആവണക്ക് എണ്ണ വെള്ളത്തിലോ ചൂട് പശുവിന്‍ പാലിലോ ഒഴിച്ച് പതിവായി കഴിക്കുന്നതിലൂടെ വയറു വേദന,നടുവേദന,നീര് എന്നിവ ശമിക്കുന്നു.ശരീരം ചൊറിഞ്ഞ് തടിക്കുന്നതിനും ആവണക്ക്എണ്ണ ഉത്തമമാണ്













