ആള്‍ക്കൂട്ടം കൊന്നത് എന്റെ അനുജനെ’ മധുവിന്റെ കൊലപാതകത്തില്‍ വികാരഭരിതനായി മമ്മൂട്ടി


തിരുവനന്തപുരം: അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് ആദിവാസിയുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണനുമായി നടന്‍ മമ്മൂട്ടി. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് മമ്മൂട്ടിയുടെ വികാരപരമായ പ്രതികരണം. മധുവിനെ ആദിവാസി എന്ന് വിളിക്കരുതെന്നും ഞാന്‍ അവനെ അനുജന്‍ എന്ന് തന്നെ വിളിക്കുന്നെന്നും പറഞ്ഞാണ് മമ്മൂട്ടിയുടെ പോസ്റ്റ് ആരംഭിക്കുന്നത്.പട്ടിണി മാറ്റാന്‍ ആഹാര സാമഗ്രഹികള്‍ മോഷ്ടിച്ചതിനാണ് മധുവിനെ ചിലര്‍ മര്‍ധിച്ച് കൊന്നത്. വിശപ്പടക്കാന്‍ മോഷ്ടിച്ചവനെ കള്ളനെന്ന് വിളിക്കരുതെന്ന് മമ്മൂട്ടി തന്റെ കുറിപ്പില്‍ പറയുന്നു. ആള്‍ക്കൂട്ടത്തിന് നീതിപാലനത്തിന്റെ അമിതാധികാരങ്ങളും ശിക്ഷാവിധിയുടെ മുള്‍വടികളും കല്പിച്ചു കൊടുത്ത നമ്മുടെ വ്യവസ്ഥിതിക്ക് കൂടി മധുവിന്റെ മരണത്തിന് ഉത്തരവാദിത്തമുണ്ട്. മനുഷ്യന്‍ മനുഷ്യനെത്തന്നെ ആക്രമിക്കുന്നത് എന്തിന്റെ പേരിലായാലും മനുഷ്യന്‍ എന്ന നിലയില്‍ അംഗീകരിക്കാനാവില്ല. മമ്മൂട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. മധുവിന്റെ ചിത്രം സഹിതമാണ് മമ്മൂട്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.




Sharing is Caring