നിലവില്‍ വാട്സ്ആപ്പ് ഉപയോക്താക്കള്‍ നേരിടുന്ന പ്രശ്നങ്ങളിലൊന്നാണ് ആളുമാറി ചിത്രങ്ങള്‍ അയക്കുക എന്നത്. ഈ പ്രശ്നത്തിന് പരിഹാരമായി വാട്സ്ആപ്പ് പുതിയ ഫീച്ചര്‍ കൊണ്ടുവരുന്നു. വാട്സാപ്പിന്റെ പുതിയ ബീറ്റാ അപ്ഡേറ്റില്‍ അടിക്കുറിപ്പ് ടൈപ്പ് ചെയ്യാനുള്ള ഓപ്ഷന് താഴെയായി സന്ദേശം ലഭിക്കുന്നയാളുടെ പേര് കാണാന്‍ സാധിക്കും.ഇതിലൂടെ സന്ദേശം ലഭിക്കുന്നയാള്‍ ആരാണെന്ന് ഒന്നു കൂടി ഉറപ്പുവരുത്താനാവും. നിലവില്‍ വാട്സ്ആപ്പില്‍ ചിത്രങ്ങള്‍ അയക്കുമ്ബോള്‍ ഉപയോക്താക്കള്‍ക്ക് സന്ദേശം ലഭിക്കുന്നയാളിന്റെ പ്രൊഫൈല്‍ ഇമേജ് മാത്രമേ കാണാനാവൂ. എന്നാല്‍ പുതിയ അപ്ഡേഷനില്‍ അയക്കുന്ന ചിത്രങ്ങള്‍ തെരഞ്ഞെടുത്തു കഴിഞ്ഞാല്‍ അടിക്കുറിപ്പ് നല്‍കാനുള്ള ഓപ്ഷന് വരും.അതിന് മുകളില്‍ ഇടത് ഭാഗത്തായാണ് സന്ദേശം ലഭിക്കുന്നയാളിന്റെ ചിത്രം കാണുക. ഗ്രൂപ്പ് ചാറ്റിലേക്ക് ചിത്രങ്ങള്‍ അയക്കുമ്ബോഴും വ്യക്തികള്‍ക്ക് ചിത്രങ്ങള്‍ അയച്ചുകൊടുക്കുമ്ബോഴും ഈ ഫീച്ചര്‍ പ്രയോജനപ്പെടുത്തന്‍ കഴിയും .













