ആലപ്പുഴയിൽ മകളുടെ വിവാഹ ദിവസം അച്ഛന്‍ തീ കൊളുത്തി മരിച്ചു


മകളുടെ വിവാഹ ദിവസം അച്ഛൻ തീ കൊളുത്തി മരിച്ചു. വീടും ഭാഗികമായി കത്തി. ആലപ്പുഴ കഞ്ഞിക്കുഴിയിലാണ് സംഭവം നടന്നത്.നമ്ബുകണ്ടത്തില്‍ സുരേന്ദ്രനാണ് മരിച്ചത്. 54 വയസായിരുന്നു പ്രായം. ഇദ്ദേഹത്തിന്റെ മകള്‍ സൂര്യയുടെ വിവാഹം ഇന്ന് ഉച്ചയ്ക്ക് 12 ന് നടക്കാനിരിക്കെയാണ് മരണം സംഭവിച്ചത്.


മുഹമ്മയിലാണ് വിവാഹ ചടങ്ങുകള്‍ നിശ്ചയിച്ചിരുന്നത്.കുടുംബവുമായി ഏറെ കാലമായി അകന്ന് താമസിക്കുകയായിരുന്നു സുരേന്ദ്രൻ. ഭാര്യ നേരത്തേ മരിച്ച്‌ പോയിരുന്നു. രണ്ട് പെണ്‍മക്കളും അമ്മയുടെ ബന്ധുക്കള്‍ക്ക് ഒപ്പമായിരുന്നു താമസിച്ചിരുന്നത്.


ഇവരില്‍ മൂത്ത മകളാണ് സൂര്യ. ഇന്ന് രാവിലെ കഞ്ഞിക്കുഴിയില്‍ അയല്‍വാസികളാണ് സുരേന്ദ്രന്റെ വീട്ടില്‍ നിന്നും തീ ഉയരുന്നത് കണ്ടത്. പിന്നാലെ തീയണച്ചെങ്കിലും സുരേന്ദ്രനെ രക്ഷിക്കാനായില്ല.



Sharing is Caring