തെക്കന്‍ ഫ്രാന്‍സില്‍ നിന്ന് കാണാതായ ബാലനായുള്ള തിരച്ചില്‍ അവസാനിപ്പിച്ച് പൊലീസ്. കഴിഞ്ഞ ശനിയാഴ്ചയാണ് ഹൗത് വെര്‍നെറ്റയില്‍ നിന്നും രണ്ടുവയസുകാരനായ എമിലിയെ കാണാതാകുന്നത്. പൊലീസ് ഇപ്പോള്‍ നിലവിലുള്ള തെളിവുകള്‍ പരിശോധിക്കാനൊരുങ്ങുകയാണ്.മുമ്പ് നടത്തിയ തിരച്ചിലുകളില്‍ കുട്ടിയുടെ തിരോധാനത്തിന്റെ ദുരൂഹത പരിഹരിക്കുന്നതിനുള്ള സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് പ്രാദേശിക പ്രോസിക്യൂട്ടര്‍ റെമി അവോണ്‍ പറഞ്ഞു.
തിരച്ചില്‍ അവസാനിപ്പിച്ചതിനെ തുടര്‍ന്ന് ഇതിനകം ശേഖരിച്ച തെളിവുകള്‍ വിലയിരുത്തുന്നതിലേക്ക് അന്വേഷണ ഉദ്യോഗസ്ഥര്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. കുട്ടിയുടെ തിരോധാനത്തെക്കുറിച്ചുള്ള അന്വേഷണം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മുത്തശ്ശന്റെയും മുത്തശ്ശിയുടെയും വീട്ടിലായിരുന്ന എമിലിയെ ശനിയാഴ്ച പൂന്തോട്ടത്തില്‍ കളിക്കവെയാണ് കാണാതായത്.

പരിഭ്രാന്തരായ കുടുംബം കുട്ടിക്കായി തെരച്ചല്‍ നടത്തുകയും പൊലീസിന്റെ സഹായവും തേടുകയും ചെയ്തു. എന്നാല്‍ ബാലകനെ കണ്ടെത്താനായില്ല. തുടര്‍ന്ന് സൈന്യത്തിന്റെ നേതൃത്വത്തില്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് തിരച്ചില്‍ നടത്തി.













